Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര യോഗദിനം:തിരുവത്ര വിവേകാനന്ദ യോഗകേന്ദ്രം യോഗ പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു..

21 Jun 2026 18:27 IST

MUKUNDAN

Share News :

ചാവക്കാട്:അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് തിരുവത്ര വിവേകാനന്ദ യോഗ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ യോഗ പ്രദർശനവും യോഗ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ നടന്ന പ്രദർശനം യോഗ മാസ്റ്റർ സുബിൻ പഞ്ചവടി ഉദ്ഘാടനം ചെയ്തു.വിവേകാനന്ദ യോഗ കേന്ദ്രം വൈസ് ചെയർമാൻ എം.എസ്.ശിവദാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷഹറാബാനു ടീച്ചർ യോഗാ സന്ദേശം വായിച്ചു.വിവേകാനന്ദ യോഗകേന്ദ്രം ഭാരവാഹികളായ വി.ജി.സതീശൻ,കെ.എ.അർജുനൻ,മുരളി നെടിയേടത്ത്,കെ.കെ.രാധകൃഷ്ണൻ,എം.വി.സുധീർ പുന്ന,മൊയ്തീൻഷാ,സിന്ധുപിതാംബരൻ,വിഷ്ണുസോമൻ,ഷാജി പി.രാജൻ,ജയറാം മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News