Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2026 16:28 IST
Share News :
പരപ്പനങ്ങാടി : 'ഫുട്ബോളാണ് ലഹരി' എന്ന സന്ദേശവുമായി സർക്കാരിന്റെ 'തൂഫാൻ' ലഹരിവിരുദ്ധ കാംപയിന്റെ ഭാഗമായി പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജിൽ സംഘടിപ്പിച്ച ട്രയോണ്ട ഫുട്ബോൾ കാർണിവൽ ആവേശമായി. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ്, പരപ്പനങ്ങാടി പൊലിസ്, പ്രസ് ക്ലബ് എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കാർണിവലിന്റെ ഭാഗമായി നടന്ന വാശിയേറിയ സൗഹൃദ മത്സരത്തിൽ പൊലിസ്-പ്രസ് ക്ലബ് പ്രതിനിധികൾ അടങ്ങുന്ന അർജന്റീന ഫാൻസ് ടീമും, കോളജ് അധ്യാപകരുടെ ബ്രസീൽ ഫാൻസ് ടീമും തമ്മിൽ ഏറ്റുമുട്ടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീൽ ഫാൻസിനെ പരാജയപ്പെടുത്തി അർജന്റീന ഫാൻസ് ടീം വിജയികളായി. മത്സരത്തിന് മുന്നോടിയായി വിദ്യാർഥികളും അധ്യാപകരും പൊലിസും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. കായിക വിനോദങ്ങളിലൂടെ യുവാക്കളെ ലഹരിയുടെ വിപത്തുകളിൽ നിന്ന് അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫുട്ബോൾ മേള സംഘടിപ്പിച്ചത്. പ്രിൻസിപ്പൾ ശശി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോളേജ് പ്രസിഡൻ്റ് അഡ്വ.കെ.കെ സൈതലവി, പ്രസ് ക്ലബ് പ്രസിഡൻ്റ് എ.വി ബാലകൃഷ്ണൻ, പൊലിസ് ഉദ്യോഗസ്ഥൻ ജയേഷ്, കോളജ് സെക്രട്ടറി, സി.അബ്ദുറഹ്മാൻകുട്ടി, കെ.മുഹമ്മദ് വഫ,
പ്രിൻസിപ്പാൾ ശശി, കോളേജ് ലൈസൻ ഓഫിസർ ജ്യോതിഷ്, സാഹിർ മാസ്റ്റർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.