Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിൽ ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് പെർമിറ്റിൻ്റെ പുതിയ ഫോർമാറ്റ് പുറത്തിറക്കി മന്ത്രാലയം.

04 May 2024 05:13 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിൽ ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് സ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ, അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി വികലാംഗ പാർക്കിംഗ് പെർമിറ്റിൻ്റെ ഒരു പുതിയ ഫോർമാറ്റ് ആഭ്യന്തരമന്ത്രാലയം അവതരിപ്പിച്ചു. ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഴയ പെർമിറ്റുകൾ കാലഹരണപ്പെടുന്ന തീയതി വരെ സാധുതയുള്ളതായി തുടരും.

വാഹനത്തിന് ഭിന്നശേഷി പെർമിറ്റ് ഉണ്ടെങ്കിലും ഭിന്നശേഷിയുള്ള ആൾ വാഹനത്തിൽ ഇല്ലെങ്കിൽ പാർക്കിങ് അനുവദിക്കില്ല. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമലംഘനം രജിസ്റ്റർ ചെയ്യാനും പെർമിറ്റ് റദ്ദാക്കാനും ഗതാഗത വകുപ്പിന് അധികാരമുണ്ടായിരിക്കും. ഭിന്നശേഷി പെർമിറ്റ് വാഹനത്തിന്റെ മുൻവശത്തെ ചില്ലിൽ വ്യക്തമായി കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണം..


പൊതു ഇടങ്ങൾ, പാർക്കുകൾ, മാളുകൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ ഭിന്നശേഷിക്കാർക്ക് ഏറ്റവും എളുപ്പത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നതിനു വേണ്ടിയാണ് പ്രത്യേക ഏരിയ തയ്യാറാക്കി നൽകുന്നത്. ഇവിടെ, മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് നിയമ ലംഘനവും കടുത്ത നടപടികൾക്ക് ഇട വരുത്തുന്നതുമാണ്. ഭിന്നശേഷിക്കാർക്ക് എല്ലാ ഇടങ്ങളിലും മികച്ച പരിഗണന നൽകുന്ന രാജ്യമാണ് ഖത്തർ. 

Follow us on :

More in Related News