Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ത്രി അഡ്വ. മോൻസ് ജോസഫിന് പ്രൊഫ. ഒ. ലൂക്കോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആദരവും സ്വീകരണവും

30 Aug 2026 17:25 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തിയുടെ മുൻ എം.എൽ.എ പ്രൊഫ. ഒ. ലൂക്കോസിന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന പ്രൊഫ. ഒ. ലൂക്കോസ് എക്സ് എം.എൽ.എ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ബഹു. സംസ്ഥാന ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന് സ്നേഹാദരവും സ്വീകരണവും നൽകി. കടുത്തുരുത്തി എം.എൽ.എ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രൊഫ. ഒ. ലൂക്കോസിന്റെ പത്നി ഏലമ്മ ലൂക്കോസ്, മകൻ രാജു ലൂക്കോസ് എന്നിവർ ചേർന്ന് മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ് വൈസ് പ്രസിഡന്റ് ഇ.ജെ. അഗസ്തി നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് സ്റ്റീഫൻ പാറാവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മനോജ് ജോസഫ് സ്വാഗതം ആശംസിച്ചു.

തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മന്ത്രി അഡ്വ. മോൻസ് ജോസഫ് സംസാരിച്ചു. കടുത്തുരുത്തിയുടെ വികസനത്തിലും സാമൂഹിക മുന്നേറ്റത്തിലും പ്രൊഫ. ഒ. ലൂക്കോസ് നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും, അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തികൊണ്ട് പ്രവർത്തിക്കുന്ന ഒ ലൂക്കോസ് എക്സ് എംഎൽഎ ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, നേതാക്കളായ തോമസ് കണ്ണന്തറ, ജോസ്മോൻ മാളിയേക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൊസൈറ്റി ട്രഷറർ ജേക്കബ് വർക്കി ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.



Follow us on :

More in Related News