Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2026 22:16 IST
Share News :
കോഴിക്കോട്: കേരള നദ്‌വത്തുൽ മുജാഹിദീനിൻ്റെ വനിതാ വിഭാഗമായ മുസ്‌ലിം ഗേൾസ് ആൻഡ് വുമൺസ് മൂവ്‌മെന്റ് (എം.ജി.എം) കോഴിക്കോട് സൗത്ത് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ വനിതാ സമ്മേളനം ശനിയാഴ്‌ച രാവിലെ 9മണി മുതൽ കോഴിക്കോട് മാളിക്കടവ് എം.എസ്.എസ് പബ്ലിക് സ്‌കൂളിൽ നടക്കും. 'അധാർമികതയ്ക്കെതിരെ പെൺ കരുത്ത്' എന്ന പ്രമേയതത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നിലവിലെ സാമൂഹിക സാഹചര്യത്തിൽ മൂല്യച്യുതിയും അധാർമികതകളും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സ്ത്രീകൾക്കിടായിലെ ബോധവൽക്കരണങ്ങളും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സമ്മേളനം ചർച്ച ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹനൻ ഉദ്ഘാടനം ചെയ്യും. കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ, എം.ജി.എം സംസ്ഥാന പ്രസിഡണ്ട്
സുഹറ മമ്പാട്, കോർപ്പറേഷൻ കൗൺസിലർ കെ.സി ശോഭിത, സി. മരക്കാരുട്ടി, കെ.എൻ.എം സെക്രട്ടറി, എഞ്ചി. മമ്മദ് കോയ, ജുനൈദ് സലഫി, ശമൽ മദനി എന്നിവർ പ്രസംഗിക്കും. തുടർന്ന് നടക്കുന്ന സ്ത്രീ വിശ്വാസം, സമൂഹം, ധാർമ്മികത സെഷനിൽ ഡോ.ഫർഹ, ആയിഷ ചെറുമുക്ക്, ഡോ.മുനീർ മദനി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. വിദ്യാർത്ഥിനികൾക്കായി സ്ത്രീ:കാലം, സ്വത്വം, സ്വാതന്ത്യം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ഡിബേറ്റിന് മിൻഹ ഹബീബ്, ആയിഷ സജ്‌ന,വാഫി ശിഹാദ്, അസീം തെന്നല, ദിൽറുബ എന്നിവർ നേതൃത്വം നൽകും. സ്ത്രീ: കുടുംബം സംസ്‌കരണം എന്ന സെഷനിൽ അൻസാർ നന്മണ്ട, പ്രൊഫ.ഫാത്തിമ ടീച്ചർ എന്നിവർ വിഷയങ്ങളവതരിപ്പിച്ച് സംസാരിക്കും.
വൈകിട്ട് 4മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡൻ്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. അഡ്വ.ഫാത്തിമ തഹ്ലിയ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. വളപ്പിൽ അബ്ദുസ്സലാം, സി എം സുബൈർ മദനി, ശമീമ ഇസ്ലാഹിയ്യ, അബ്ദുൽ ജലീൽ മാമാങ്കര എന്നിവർ പ്രസംഗിക്കും. ജില്ലയിലെ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ സമ്മേളനത്തിൽ ആദരിക്കും ജില്ലയിലെ വിവിധ ശാഖകളിൽ നിന്നായി 5000ത്തിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ആയിശബി നടുവട്ടം (പ്രസിഡണ്ട് എം ജി എം കോഴിക്കോട് സൗത്ത്), സൗദ ഒളവണ്ണ (സെക്രട്ടറി, എം ജി എം), സാഹിന നൗഷാദ് (ട്രഷറർ, എം ജി എം കോഴിക്കോട്), സുബൈദ മടവൂർ (വൈ പ്രസിഡണ്ട് എംജിഎം കോഴിക്കോട്), സി എം സുബൈർ മദനി ( സെക്രട്ടറി കെ.എൻ.എം കോഴിക്കോട് സൗത്ത്), ഹാഫിസ് റഹ്മാൻ പുത്തൂർ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.