Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2026 20:32 IST
Share News :
ചാവക്കാട്:ചേറ്റുവ ഫക്കീർ സാഹിബ് തങ്ങളുടെ ജാറത്തിൽ നടന്ന ചന്ദനകുടം നേർച്ച വർണാഭമായി.നേർച്ചയുടെ മർമ്മ പ്രധാന ചടങ്ങായ കൊടിയേറ്റ കാഴ്ച്ച ബാൻഡ്,ചെണ്ട,തമ്പോലം,പാണ്ഡിമേളം എന്നീ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചേറ്റുവ ചുള്ളിപ്പടി ഫൈസൽ ബിൻഹസ്സന്റെ വസതിയിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12 മണിക്ക് ജാറത്തിൽ എത്തി കൊടിയേറ്റി.ആഘോഷകമ്മിറ്റി പ്രസിഡന്റ്എ.എ.ഷെഫീർ,ജനറൽ സെക്രട്ടറി കെ.എം.ആശിഫ്,കെ.എം.ബദറുദ്ദീൻ,ആർ.കെ.അബ്ദുൾ റഹ്‌മാൻ,എൻ.എം.അൻവർ,വി.എം.അബ്ദുസ്സലാം എന്നിവർ കൊടിയേറ്റത്തിന് നേതൃത്വം നൽകി.കൊടിയേറ്റത്തിന് ശേഷം ജാറത്തിന് സമീപം ചേറ്റുവ മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ചക്കരക്കഞ്ഞി വിതരണം നടന്നു.ചേറ്റുവയിലെ പ്രമുഖ ക്ലബ്ബുകളുടെ ഘോഷയാത്ര വിവിധഇനം വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്നു.വൈകീട്ട് 7 മണിക്ക് ചേറ്റുവയിലെ പ്രമുഖ ക്ലബ്ബുകളായ മഹാത്മ ബ്രദേഴ്‌സ്,ചലഞ്ചർ,യുണൈറ്റഡ് എന്നിവരുടെ നാട്ടുകാഴ്ചകൾ പുലർച്ചെ 3 മണിക്ക് ജറാത്തിൽ എത്തി സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.