Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിരോധിത വല ഉപയോഗിച്ച് മത്സ്യം പിടിക്കുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം..

19 Apr 2026 20:01 IST

MUKUNDAN

Share News :

ചാവക്കാട്:ആഴക്കടലിൽ നിരോധിത വല ഉപയോഗിച്ച് പിടിക്കാൻ പാടില്ലാത്ത ചെറിയ മീൻ പിടിക്കുന്ന വലിയ ബോട്ടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി.കടലിൽ മത്സ്യ ലഭ്യത കുറഞ്ഞത് മൂലം ചെറിയ ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിന് പോകാതെ വള്ളങ്ങളും ബോട്ടുകളും കരയിൽ കയറ്റിയപ്പോൾ വലിയ ബോട്ടുകൾ ആഴക്കടലിൽ നിരോധിത വല ഉപയോഗിച്ച് പിടിക്കാൻ പാടില്ലാത്ത ചെറിയ മത്സ്യങ്ങൾ അരിച്ച് പെറുക്കി കൊണ്ടുവരികയാണ്.അഞ്ചും ആറും ദിവസം കടലിൽ തമ്പടിച്ച് രാത്രിയും പകലും ഇല്ലാതെ നിരോധിത വല ഉപയോഗിച്ച് അടിത്തട്ടിലുള്ള ചെറുമീൻ അടക്കമുള്ള മത്സ്യ സമ്പത്ത് കോരിയെടുക്കുകയാണ്.സർക്കാരും,തീരദേശ പോലീസും,ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഇത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുകയാണ്.ചെറിയ ബോട്ടുകളും വള്ളങ്ങളും നല്ല രീതിയിൽ മത്സ്യബന്ധനം നടത്തുമ്പോൾ അവരെ അനാവശ്യമായി ഉപദ്രവിക്കുകയും അവർക്കെതിരെ കള്ള കേസ് ഉണ്ടാക്കി നടപടി സ്വീകരിക്കുകയും ലക്ഷക്കണക്കിന് രൂപ ഫൈൻ ചുമത്തുകയും ചെയ്യുന്ന ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ഇക്കാര്യത്തിലുള്ള മൗനം സംശയകരമാണ്.ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ഒത്താശയോടുകൂടി നിരോധിത വല ഉപയോഗിച്ച് ആഴക്കടലിൽ നിന്ന് ചെറിയ മത്സ്യം കോരിയെടുക്കുന്ന വലിയ ബോട്ടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്താഖ് അലി ആവശ്യപ്പെട്ടു.



Follow us on :

More in Related News