Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2026 21:44 IST
Share News :
കടുത്തുരുത്തി :വീട്ടിൽ പ്രസവിച്ച യുവതിയെ രക്തം വാർന്ന് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുഞ്ഞിനെ കാണാതായതിനെ തുടർന്ന് ആശുപത്രി അധികൃതർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തുണിയിൽ പൊതിഞ്ഞുവച്ച നിലയിൽ നവജാത ശിശുവിനെ ഇന്നലെ കണ്ടെത്തിയത്.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. കടുത്തുരുത്തി വെള്ളാശേരി തത്തപ്പിള്ളി ആലിൻമേൽ അനീഷിന്റെ ഭാര്യ കാർത്തിക( 36) ആണ് വീട്ടിൽ പ്രസവിച്ചത്.
ഇന്നലെ പകൽ മൂന്ന് മണിയോടെ ആണ് സംഭവം...
ഇവർക്ക് നാല് മക്കള് ഉണ്ട്.
രണ്ടു വയസ്സുള്ള കുഞ്ഞ് പ്രസവസമയത്ത് കാർത്തികയുടെ കൂടെ ഉണ്ടായിരുന്നു കുഞ്ഞിന്റെ ദേഹത്ത് രക്തം പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ട് അനീഷിന്റെ മാതാപിതാക്കൾ അന്വേഷിച്ചപ്പോൾ ആണ് രക്തത്തിൽ കുളിച്ച് നിലയിൽ കാർത്തികയെ കണ്ടത്....
കാർത്തിക ഗർഭിണിയാണെന്ന് കാര്യം മറച്ചുവയ്ക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി അയൽവാസികൾ മൊഴി നൽകി.....
കാർത്തികയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി......
ഇന്ന് രാവിലെ കടുത്തുരുത്തി എസ്എച്ച്ഓ ഡി രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ല ഫോറൻസിക് ഡിപ്പാർട്ട്മെന്റ് സ്ഥലത്തെത്തി കുഞ്ഞിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിപോസ്റ്റു മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി ......
.
Follow us on :
Tags:
More in Related News
Please select your location.