Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2026 20:25 IST
Share News :
ചാവക്കാട്:ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഇരുപതാമത് പ്രതിഷ്ഠാദിന മഹോത്സവം തിങ്കളാഴ്ച്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വിശേഷാൽ പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.കിഴക്കകത്ത് പ്രകാശൻ,മൗനയോഗി സ്വാമി എ.ഹരിനാരായണൻ എന്നിവരുടെ വകയായി അയ്യപ്പസ്വാമിക്കും,സുബ്രഹ്മണ്യസ്വാമിക്കും ഉദയാസ്തമന പൂജ എന്നിവ നടക്കും.ക്ഷേത്ര ദർശനം നടത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ശ്രീകോവിലിൽ പൂജിച്ച നാണയം അക്ഷയതൃതീയ കൈനീട്ടമായി തന്ത്രി വിതരണം ചെയ്യും.കാലത്ത് അന്നദാനം ഉണ്ടായിരിക്കും.ശ്രീരുദ്ര കമ്മിറ്റി,നവയുഗ കമ്മിറ്റി,ധ്രുവ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ഗജവീരമാരുടെയും,കലാരൂപങ്ങളുടെയും,താളമേളങ്ങളുടെയും അകമ്പടിയോടെ വിവിധ കരകളിൽ നിന്നും എഴുന്നെള്ളിപ്പുകൾ വൈകീട്ട് 3 മണിയോടെ ആരംഭിച്ച് രാത്രി 8.30-ന് സമാപിക്കും.തുടർന്ന് സന്നിധാനം കമ്മിറ്റിയുടെ വർണ്ണമഴ ഫാൻസി വെടിക്കെട്ടും ഉണ്ടാകും.
Follow us on :
Tags:
More in Related News
Please select your location.