Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Apr 2026 21:14 IST
Share News :
ഗുരുവായൂർ:സനാതന ധർമ്മ സാഹിത്യസ്വാദ്ധ്യായത്തിലൂടെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും പുനരുജ്ജീവനം നൽകിയ മഹാത്മാവായ സാഹിത്യ കേസരിപണ്ഡിറ്റ് പി.ഗോപാലൻ നായരുട 157-ാം ജന്മദിനത്തോടനുബന്ധിച്ച് ഗുരുവായൂർ നാരായണാലയത്തിൽ ഭാഗവത സപ്താഹം സമാപിച്ചു.വിഷ്ണു സഹസ്രനാമ യജ്ഞാചാര്യനും ഗുരുവായൂർ ക്ഷേത്രം കീശാന്തിയുമായ മേച്ചേരി കേശവൻ നമ്പൂതിരി ആരതി ഉഴിഞ്ഞ് സമർപ്പിച്ചു.ഡോ.ടി.സി.ഗോവിന്ദൻ നമ്പൂതിരി യജ്ഞാചാര്യൻ ആയിരുന്നു.പണ്ഡിറ്റ് പി ഗോപാലൻ നായർ സ്മാരക സമിതി ചെയർമാൻ ആചാര്യ സി.പി.നായർ അധ്യക്ഷനായി.അഖിലഭാരത ശ്രീഗുരുവായൂരപ്പാ ഭക്തസമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത് ആമുഖ പ്രഭാഷണം നടത്തി.ആലക്കൽ രാധാകൃഷ്ണൻ നായർ,മമ്മിയൂർ വിജയലക്ഷ്മി ടീച്ചർ,ഗുരുവായൂർ അശോകൻ,കാലടി പ്രേമ പിഷാരടി,ബി.വിലാസിനി അമ്മ,കെ.സീമന്തിനി,പി.പത്മപ്രഭ,ഡോ.വി.ആശാലത,കെ.പി.സാവിത്രി,കൃഷ്ണയ്യർ,കണ്ണൻ ഇരിങ്ങപ്പുറം,പി.സേതുമാധവൻ വർമ്മ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.