Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര പ്രസിദ്ധമായ ചേറ്റുവ ചന്ദനക്കുടം നേർച്ച

16 Apr 2026 19:21 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ ഫക്കീർ സാഹിബ് തങ്ങളുടെ ജാറത്തിൽ വർഷംതോറും നടത്തിവരാറുള്ള ചരിത്ര പ്രസിദ്ധമായ ചേറ്റുവ ചന്ദനക്കുടം നേർച്ച ആഘോഷം 17,18,19(വെള്ളി,ശനി,ഞായർ) എന്നീ തിയ്യതികളിൽ നടക്കും.വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നാട്ടുകാഴ്ചകൾ ഉണ്ടാകും.വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മൗലിദ് പാരായണം,വൈകീട്ട് 7 മണിക്ക് ചന്ദനക്കുടം നേർച്ചാഘോഷ വിളംബരം,ശനിയാഴ്ച്ച രാവിലെ എട്ടുമണിക്ക് ചേറ്റുവയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആദ്യകാഴ്ച്ച പുറപ്പെട്ട് 11.30-ന് ജാറം പരിസരത്ത് സമാപിക്കും.വൈകീട്ട് 7 മണിക്ക് കാസീസ് ഫെസ്റ്റ്,സീറോക്സ് നൈറ്റ്‌ ഫെസ്റ്റ്,സാക്ക്മാർ ഫെസ്റ്റ്,ഹസിഓക്സ് നൈറ്റ്‌ എന്നീ ക്ലബ്ബുകളുടെ നാട്ടുകാഴ്ച്ച,രാത്രി 12 മണിക്ക് ജാറത്തിൽ എത്തി സമാപിക്കും.ഞായറാഴ്ച്ച രാവിലെ 8.30-ന് കൊടിയേറ്റ കാഴ്ച്ച ചേറ്റുവ ചുള്ളിപ്പടി ഫൈസൽ ബിൻ ഹസ്സൻ വസതിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30-ന് ജാറത്തിൽ എത്തി കൊടികയറ്റും.ശേഷം ജാറം പരിസരത്ത് സൗജന്യ ചക്കരക്കഞ്ഞി വിതരണം ഉണ്ടാവും.വൈകീട്ട് 4 മണിക്ക് വിവിധ ക്ലബ്ബുകളുടെ ഘോഷയാത്രയും,5 മണിക്ക് ചന്ദനക്കുടം ആഘോഷത്തിൽ പങ്കെടുത്ത മുഴുവൻ ഗജവീരന്മാരും വാദ്യമേളങ്ങളും ചേറ്റുവ ജിഎംയുപി സ്കൂൾ പരിസരത്ത് അണിനിരക്കും.വൈകിട്ട് 7 മണിക്ക് മഹാത്മാ ബ്രദേഴ്സ് സ്നേഹവിരുന്ന്(ചേറ്റുവ കടവ്),എഫ് എസി ചെത്ത് കാഴ്ച്ച,യുണൈറ്റഡ് ഫെസ്റ്റ്,ചലഞ്ചേഴ്സ് ഫെസ്റ്റ് എന്നീ ക്ലബ്ബുകളുടെ നാട്ടുകാഴ്ച്ചകൾ എന്നിവ തിങ്കളാഴ്ച്ച പുലർച്ചെ 3 മണിക്ക് ജാറത്തിൽ എത്തി സമാപിക്കുമെന്ന് ചേറ്റുവ ചന്ദനക്കുടം ആഘോഷ കമ്മിറ്റി പ്രസിഡന്റ് എ.എ.ഷഫീര്‍,ജനറൽ സെക്രട്ടറി കെ.എം.ആഷിഫ്,ട്രഷറർ വി.എം.അബ്ദുസ്സലാം എന്നിവർ അറിയിച്ചു.

Follow us on :

More in Related News