Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2026 20:43 IST
Share News :
സലാല: പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ആരോഗ്യ പരിപാലനത്തിന് വേണ്ടത്ര ശ്രദ്ധ നൽകാൻ പലർക്കും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, കൃത്യമായ പ്രഥമ ശുശ്രൂഷ നൽകാനുള്ള അറിവ് ഒരാളുടെ ജീവൻ രക്ഷിക്കാൻ നിർണായകമാകുന്നു.
ഇത് മുൻനിർത്തി, ജീവൻ രക്ഷാ സാങ്കേതികവിദ്യകളായ സിപിആർ (Cardiopulmonary Resuscitation) ഉൾപ്പെടെയുള്ള പരിശീലനത്തിൽ സലാലയിലെ വനിതകളെ പ്രാപ്തരാക്കുന്നതിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ കേരള ചാപ്റ്റർ വനിതാ വിംഗ് “സേവ് എ ലൈഫ്” എന്ന പേരിൽ പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.
ഏപ്രിൽ 24 വെള്ളിയാഴ്ച രാത്രി 7 മണിക്ക് സലാല മ്യൂസിക് ഹാളിലാണ് പരിപാടി നടക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ശരിയായ സമയത്ത് ഇടപെട്ട് പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രാഥമിക അറിവുകൾ നൽകുന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം.
സലാലയിലെ എല്ലാ വനിതകളെയും ഈ പരിപാടിയിൽ പങ്കെടുത്ത് പ്രയോജനം നേടണമെന്ന് സംഘാടകർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.