Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2026 18:43 IST
Share News :
മസ്കറ്റ്: ഫുഡ് സയൻസ് മേഖലയിലെ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ മസ്കറ്റ് ഇ എച് എസ് മലയാളി ഒരുമ (MEMO) യുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. റുസൈലിലെ ദ ഗാർഡൻസ് ബൈ സാബ്രീസ് വേദിയിൽ സെപ്റ്റംബർ 11 വെള്ളിയാഴ്ചയായിരുന്നു പരിപാടി.
പരമ്പരാഗത ഓണ സദ്യയ്ക്കൊപ്പം വിവിധ കലാ-സാംസ്കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും മസ്കറ്റിലെ മലയാളി സമൂഹത്തിൽ പുനരാവിഷ്കരിക്കുന്നതിനൊപ്പം കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും സന്ദേശം പങ്കുവെക്കാനും പരിപാടി വേദിയായി.
സാമൂഹിക പ്രതിബദ്ധതയ്ക്കും സേവന പ്രവർത്തനങ്ങൾക്കും MEMO പ്രത്യേക പ്രാധാന്യം നൽകിവരുന്നു. കേരളത്തിലും ഒമാനിലുമായി വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ കൂട്ടായ്മ സജീവമായി ഇടപെടുന്നുണ്ട്. നിരവധി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിന് പുറമെ, പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സഹായ പ്രവർത്തനങ്ങളിലും അംഗങ്ങൾ പങ്കാളികളാകുന്നു.
ഫുഡ് സയൻസ് മേഖലയിലെ അംഗങ്ങളുടെ പ്രൊഫഷണൽ അറിവും കഴിവുകളും സമൂഹത്തിന്റെ ക്ഷേമത്തിനും സുസ്ഥിരമായ സാമൂഹിക വികസനത്തിനും പ്രയോജനപ്പെടുത്തുകയാണ് MEMOയുടെ ലക്ഷ്യം. മലയാളി സമൂഹത്തിലെ പരസ്പര സ്നേഹവും സഹകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതു തലമുറയിലേക്ക് കൈമാറുന്നതിനുള്ള വേദിയായും ഓണാഘോഷത്തെ MEMO മാറ്റിയെടുത്തു.
Follow us on :
Tags:
More in Related News
Please select your location.