Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കണവാടി ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി നടപ്പിലാക്കണം; കേരള അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് യൂണിയൻ എഐടിയുസി.

12 Sep 2026 19:32 IST

santhosh sharma.v

Share News :

വൈക്കം: അങ്കണവാടി ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ആനുകൂല്യം നടപ്പിലാക്കണമെന്ന് കേരള അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് യൂണിയൻ (എഐടിയുസി) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. 2022 ല്‍ സുപ്രീംകോടതി ഇതുസംബന്ധിച്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നാളിതുവരെ കോടതി വിധി പരിഗണിക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹവും ഭരണഘടനാലംഘനവുമാണെന്ന് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. അങ്കണവാടി ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ സമയനിഷ്ഠ പാലിക്കണമെന്നും പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യണമെന്നും കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വൈക്കത്ത് സിപിഐ ഓഫീസിലെ പി. കൃഷ്ണപിള്ള സ്മാരക ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ എഐടിയുസി ജില്ലാ സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് എം. ജി ശേഖരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് പുഷ്പമണി, എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പി. പ്രദീപ്, സിപിഐ മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, സാബു പി മണലൊടി, യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം മിനിമോള്‍ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News