Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസിന് മുന്നിൽ ക്യാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കി.

12 Sep 2026 19:17 IST

santhosh sharma.v

Share News :

വൈക്കം: ജനജീവിതം ദുരിതത്തിലാക്കുന്ന നിരന്തരമായ വൈദ്യുതി മുടക്കത്തിനെതിരെ ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌‌ സംഘടിപ്പിച്ചു. പ്രകടനത്തിനുശേഷം വൈക്കം കെഎസ്ഇബി ഓഫീസിനു മുന്നിൽ ക്യാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കിയതിനോടൊപ്പം ചൂട്ടും, മെഴുകുതിരികളും തെളിയിച്ചും പ്രതിഷേധിച്ചു. പ്രതിഷേധം ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക്‌ പ്രസിഡന്റ് എച്ച്. ഐ റോഹൻ അധ്യക്ഷത വഹിച്ചു.നേതാക്കളായ കെ. എം അരുൺ, സിബി ബാബു, കെ. എം കണ്ണൻ, അലീന റെജി, പി. ജെ വിനീഷ്, ആജിഷ ഉദയകുമാർ, ഹരികുട്ടൻ, കിരൺ കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.

തലയാഴം കെ എസ് ഇ ബി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം ബ്രിജിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കമ്മിറ്റി അംഗം ഹരിലാൽ അധ്യക്ഷത വഹിച്ചു. എസ്. ദേവിക, കെ. റോഷൻ, അഞ്ചൽ കുമാർ, എസ്. സുജിത് തുടങ്ങിയവർ പ്രസംഗിച്ചു. 

Follow us on :

More in Related News