Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2026 23:26 IST
Share News :
കൊച്ചി: സംസ്ഥാനത്ത് ലഹരിമരുന്ന് ശൃംഖലകൾക്കെതിരെ ശക്തമായി തുടരുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' നടപടിയുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് രണ്ട് യുവതികൾ ഉൾപ്പെടെ നാല് പേരെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു.
വെണ്ണല പുനത്തി റോഡിലുള്ള ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് 4.48 ഗ്രാം എംഡിഎംഎകണ്ടെത്തിയത്. തുടർന്ന് മരട് തോമസ്‌പുരം കൊല്ലംപറമ്പ് വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (23), പുത്തൻകുരിശ് വടവുകോട് എമ്പ്രംമഠത്തിൽ വീട്ടിൽ ബിനു മോഹനൻ (32), പനങ്ങാട് മാടവന തിട്ടയിൽ വീട്ടിൽ സാന്ദ്രാഞ്ജലി (24), ആലപ്പുഴ ഹരിപ്പാട് ചക്കാലകിഴക്കേതിൽ വീട്ടിൽ പാർവ്വതി വി. (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരിമരുന്ന് വിതരണ ശൃംഖലയെക്കുറിച്ചും മറ്റ് ബന്ധങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.