Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്‌കറ്റ് കൃഷിക്കൂട്ടത്തിന്റെ ഓണാഘോഷം നവംബർ ഒന്നിന്

21 Oct 2024 22:11 IST

MOHAMED YASEEN

Share News :

മസ്‌കറ്റ്: മസ്‌കറ്റ് കൃഷിക്കൂട്ടത്തിന്റെ ഈ വർഷത്തെ ഓണാഘോഷം നവംബർ ഒന്നിന് സീബിലുള്ള റീലാക്സിങ് റിസോർട്ടിൽ വച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. 

പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഓണാഘോഷത്തിന് മാറ്റു കൂട്ടുവാൻ മലയാളി മങ്കമാർ അണിനിരക്കുന്ന കേരള തനിമയാർന്ന തിരുവാതിരകളിയും, വിവിധയിനം കലാ, കായിക മത്സരങ്ങളും നടത്തപ്പെടും, 

നിറപറയും, നിലവിളക്കും, അത്ത പൂക്കളവും, മാവേലി തമ്പുരാനും, കവിതകളും, ഓണപ്പാട്ടുകളും, വഞ്ചിപ്പാട്ടുകളും, നാടൻപാട്ടുകളും അതിനോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഒക്കെയായി നടത്തുവാൻ തീരുമാനിച്ചു.

എന്നും എക്കാലത്തും മനസ്സിൽ സൂക്ഷിച്ച് വയ്ക്കുവാൻ തക്ക വിധമായുള്ള ഒരു ദിവസമായി മാറ്റിയെടുക്കുവാൻ മസ്കറ്റ് കൃഷിക്കൂട്ടത്തിന്റെ എല്ലാ അംഗങ്ങളും അണിനിരക്കുന്നു എന്ന സന്തോഷകരമായ വാർത്തയും സംഘാടകർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News