Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 11:12 IST
Share News :
മണിപ്പൂർ: മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടായതിനെതിരെ പ്രതികരിച്ച് താഡോ കുക്കി വിഭാഗം. രണ്ട് മാസങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം മണിപ്പൂരിൽ വീണ്ടും ആക്രമണം ഉണ്ടായത്. അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമെന്ന് താഡോ കുക്കി വിഭാഗം പറഞ്ഞു. ബിഷ്ണുപൂരിലും ജിബാമിലും രണ്ട് സ്ത്രീകളെ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. സംഘർഷങ്ങളിൽ നീതി ഉറപ്പാക്കണമെന്ന് താഡോ കുക്കി വിഭാഗം ആവശ്യപ്പെട്ടു.
അക്രമങ്ങൾ തടയാൻ കേന്ദ്ര സർക്കാർ ശ്രമിക്കണമെന്നാണ് കുക്കി വിഭാഗത്തിന്റെ ആവശ്യം. അല്ലാത്തപക്ഷം മണിപ്പൂരിലെ സ്ഥിതിഗതികൾ മോശമാകും. സംഘർഷം തുടരുന്നത് ഇന്ത്യയ്ക്ക് തന്നെ ലജ്ജാകരമാണെന്ന് താഡോ കുക്കി വിഭാഗം പറഞ്ഞു.
അതേസമയം മണിപ്പൂർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് കുക്കി എംഎൽഎമാർ വ്യക്തമാക്കി. മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി എന്നായിരുന്നു സർക്കാർ വാദം.
രണ്ടു മാസത്തെ ഇടവേളക്കുശേഷമാണ് സൈറ്റൺ, ജിരിബാം, സനാസബി, സബുങ്‌ഖോക്, യിംഗാങ്‌പോക്‌പി എന്നിവിടങ്ങളിൽ വെടിവെപ്പ് ഉണ്ടായത്. ആസൂത്രിത ആക്രമണങ്ങൾക്ക് പിന്നിൽ കുക്കി വിഭാഗമെന്ന് മെയ്തേയ് വിഭാഗം ആരോപിച്ചിരുന്നു. വീണ്ടും അക്രമങ്ങളുണ്ടായതോടെ പോലീസിനും സുരക്ഷാസേനയ്ക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
Follow us on :
Tags:
Please select your location.