Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 02:38 IST
Share News :
മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ ഒരുക്കുന്ന "മാനവീയം 2024" നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ മസ്‌കറ്റ്, അൽഫലാജ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.
2016 സെപ്റ്റംബർ 21 ന് ആസ്ട്രിയയിലെ വിയന്ന കേന്ദ്ര ആസ്ഥാനമായി, ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ സ്ഥാപിതമായി പ്രവൃത്തിക്കുന്ന ഈ സംഘടന കഴിഞ്ഞ 7 വർഷങ്ങൾക്കുള്ളിൽ 6 വൻകരകളിലായി 166 രാജ്യങ്ങളിൽ, 229 പ്രതിനിധിത്വങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ച് പ്രവൃത്തനം നടത്തി കൊണ്ടിരിക്കുകയാണ്.
ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരിയും, ഇന്ത്യൻ പര്യവേക്ഷക ചാനലായ സഫാരി ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ലേബർ ഇൻഡ്യയുടെ മാനേജിംഗ് ഡയറക്ടറും, 140-ലേറെ രാജ്യങ്ങളിലൂടെ തനിയെ സഞ്ചരിച്ച് ഷൂട്ടു ചെയ്ത് നിർമ്മിച്ച 'സഞ്ചാരം' എന്ന ദൃശ്യ യാത്രാവിവരണ പരിപാടി അവതരിപ്പിക്കുന്ന സന്തോഷ് ജോർജ് കുളങ്ങര വിശിഷ്ടാതിഥിയായി പങ്കെടുക്കും. കൂടാതെ വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്‌നകുമാർ, ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തെപ്പാല എന്നിവർ പങ്കെടുക്കും.
പിന്നണി ഗായകരായ നജീം അർഷദ്, ഭാഗ്യരാജ്, ക്രിസ്റ്റികല സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും പ്രശസ്‌ത മിമിക്രി താരം രാജേഷ് അടിമാലിയും സംഘവും അവതരിപ്പിക്കുന്ന സ്റ്റാൻഡ് അപ് കോമഡി ഷോയും ഒമാനിലെ നല്ലവരായ ജനങ്ങൾക് വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ നൽകുന്ന വ്യത്യസ്തവും മനോഹരവുമായ ദൃശ്യ വിരുന്ന് ആയിരിക്കും.
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ സങ്കടിപ്പിക്കുന്ന "മാനവീയം - 2024" റെഡ് ക്യുബ് ഇവന്റസിന്റെ മാനേജ്‌മെൻറിലായിരിക്കും അരങ്ങേറുക. നിങ്ങൾ ഏവരെയും സസന്തോഷം ക്ഷണിക്കുന്നു. നിങ്ങളെ കാത്തിരിക്കുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങൾ.
പ്രേക്ഷകരെ കാത്തിരിക്കുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങൾ. ഏവരെയും സസന്തോഷം ക്ഷണിക്കുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.