Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2026 22:11 IST
Share News :
വൈക്കം: ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും വലിയ പുരസ്ക്കാരമായ 72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തപ്പോൾ വൈക്കത്തിന് ചരിത്ര നിമിഷം. കേരളക്കരയ്ക്കും പ്രത്യേകിച്ച് വൈക്കത്തിനും ഇത് ചരിത്രനേട്ടം. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും, പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയും ഒരേസമയം ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയതോടെ വൈക്കം എന്ന പുണ്യഭൂമി ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ 'കൊടുമൺ പോറ്റി' എന്ന അവിസ്മരണീയമായ കഥാപാത്രത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. ഇത് നാലാം തവണയാണ് മമ്മൂട്ടിയെ തേടി മികച്ച നടനുള്ള ഭരത് അവാർഡ് എത്തുന്നത്. ഇതോടെ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയെന്ന റെക്കോർഡിൽ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനൊപ്പം മമ്മൂട്ടിയും എത്തി. (ഇരുവർക്കും 4 പുരസ്കാരങ്ങൾ വീതം).
ടൊവിനോ തോമസ് നായകനായ 'എആർഎം' (ARM) എന്ന ചിത്രത്തിലെ 'അങ്ങുവാന കോണിൽ...' എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് വൈക്കം വിജയലക്ഷ്മി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. ഡിബു നൈനാൻ തോമസിന്റെ സംഗീതത്തിൽ വിജയലക്ഷ്മി ആലപിച്ച ഈ ഗാനം ഇതിനകം തന്നെ ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു. ഒരേ വർഷം ഒരേ നാട്ടിൽ നിന്നുള്ള രണ്ട് ഇതിഹാസങ്ങൾ രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര ബഹുമതികൾ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് വൈക്കം നിവാസികളും സിനിമാ പ്രേമികളും നാട്ടുകാരും.
ചരിത്രം കുറിച്ച മമ്മൂട്ടിയുടെ ദേശീയ പുരസ്കാരങ്ങൾ:
1989: മതിലുകൾ, ഒരു വടക്കൻ വീരഗാഥ
1993: വിധേയൻ, പൊന്തൻ മാട
1998: ഡോ. ബാബാസാഹേബ് അംബേദ്കർ
2026 (72-ാമത് അവാർഡ്): ഭ്രമയുഗം.
ആദ്യമായിട്ടാണ് വൈക്കം വിജയലക്ഷ്മിയെ ദേശീയ പുരസ്ക്കാരം തേടിയെത്തുന്നത്.
രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഇരുവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിയുമായി പങ്കുവെച്ച കാർത്തിക് ആര്യനും പുരസ്കാരം ഏറ്റുവാങ്ങി. ചന്ദു ചാമ്പ്യൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് കാർത്തിക് ആര്യൻ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.
യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്കാരവും ഷഹനാദ് ജലാൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും ഏറ്റുവാങ്ങി. കന്നഡ നടൻ അനന്ത് നാഗ് ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരവും ഏറ്റുവാങ്ങി.
പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രാജ്യത്തിൻ്റെ തലസ്ഥാന
നഗരിക്ക് പുറത്ത് ഗുജറാത്തിലെ കെവാദിയയിലെ ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം ഒരുക്കിയ പ്രത്യേക വേദിയിലാണ് 72-ാമത്
ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് നടന്നത്.
Advt.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.