Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2026 22:58 IST
Share News :
കോട്ടയം: കോട്ടയത്തെ ആകാശപ്പാതയ്ക്ക് പുതിയ രൂപരേഖ വരുന്നു. ആകാശപാതയുടെ നിർമ്മാണം വേഗത്തിലാക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ഗതാഗത മന്ത്രി സി. പി. ജോണിന്റെയും സാന്നിധ്യത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ കോംപ്ലക്സിൽ ഉന്നതതല യോഗം ചേരും. നിർമ്മാണം 18 മാസത്തിനകം പൂർത്തിയാക്കാൻ സ്പീക്കർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതുമരാമത്ത്, ഗതാഗത വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗത്തിൽ പദ്ധതിയുടെ പുതുക്കിയ രൂപരേഖ ചർച്ച ചെയ്യും. മൂന്ന് ഘട്ടങ്ങളിലായി വിഭാവനം ചെയ്ത പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ ഒരുമിച്ച് നടപ്പിലാക്കാനാണ് തീരുമാനം. പുതിയ പ്ലാൻ പ്രകാരം തിരുനക്കര മൈതാനം, മുനിസിപ്പൽ ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന പാതയിലേക്ക് പ്രവേശിക്കാൻ ലിഫ്റ്റും സ്റ്റെയർകേസും ഉൾപ്പെടെ മൂന്ന് വഴികളുണ്ടാകും.
Follow us on :
Tags:
More in Related News
Please select your location.