Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2026 17:22 IST
Share News :
മസ്കറ്റ്: അൽ ഗുബ്ര പാലം വിപുലീകരണ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളിൽ നേരിടുന്ന സാങ്കേതികവും നടപ്പാക്കലുമായി ബന്ധപ്പെട്ടതുമായ വെല്ലുവിളികൾ പരിഹരിക്കാൻ നടപടികൾ പുരോഗമിക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
പാലം വിപുലീകരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള റോഡ് ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളുമായി പദ്ധതി സംയോജിപ്പിക്കുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതാണ് നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതിയെ ബാധിച്ചതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
പ്രധാനമായും റോഡിന്റെയും പാലത്തിന്റെയും വിവിധ ഭാഗങ്ങളിലെ ലെവൽ, ഉയരം (elevation) എന്നിവ തമ്മിലുള്ള ഏകോപനം, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുമായി പുതിയ നിർമാണം സംയോജിപ്പിക്കൽ തുടങ്ങിയ സാങ്കേതിക വിഷയങ്ങളാണ് പദ്ധതിയുടെ പുരോഗതിയിൽ വെല്ലുവിളിയായത്.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായും സ്ഥാപനങ്ങളുമായും മസ്കറ്റ് മുനിസിപ്പാലിറ്റി ഏകോപനം നടത്തി വരികയാണ്. ആവശ്യമായ സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തിയ ശേഷം പദ്ധതിയുടെ ശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി പുതുക്കിയ നിർവഹണ സമയക്രമം (updated implementation schedule) തയ്യാറാക്കി ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും മുനിസിപ്പാലിറ്റി അറിയിച്ചു.
അൽ ഗുബ്ര പാലവും അൽ ഖുവൈർ റോഡും ഉൾപ്പെടുന്ന മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പദ്ധതി പ്രധാനപ്പെട്ടതാണ്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ റോഡ് ശൃംഖലയുടെ കാര്യക്ഷമതയും ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ഏകോപനം തുടരുമെന്നും മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.