Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​വാലാച്ചിറ ഗുരുദേവ മന്ദിരത്തിൽ ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനാചരണം ഭക്തിനിർഭരമായി ആചരിച്ചു.

21 Sep 2026 20:41 IST

SUNITHA MEGAS

Share News :

​കടുത്തുരുത്തി: കടുത്തുരുത്തി യൂണിയൻ എസ്.എൻ.ഡി.പി യോഗം ശാഖ നമ്പർ

6383- വാലാച്ചിറ ഗുരുദേവ മന്ദിരത്തിൽ ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. രാവിലെ 5:30-ന് ഗുരുപൂജയോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ശാന്തിയാത്ര, ഗുരുദേവദർശന പ്രഭാഷണം, പ്രാർത്ഥനാ യജ്ഞം, മഹാസമാധി ദിന ഗുരുപൂജ, സമർപ്പണം, അന്നദാനം എന്നിവ നടന്നു.

​രാവിലെ 9:00 മണിക്ക് മുട്ടുചിറ ജംഗ്ഷനിലേക്ക് ശാന്തിയാത്ര പുറപ്പെട്ടു....

 10:30-ന് നടന്ന പൊതു സമ്മേളനത്തിൽ ജിബി ബിനോയ് ഗുരുദേവദർശന പ്രഭാഷണം നടത്തി.

​ശാഖാ യോഗം പ്രസിഡന്റ് സോമൻ കണ്ണംപുഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോർജ് വെട്ടിക്കത്തടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം സെക്രട്ടറി പ്രശാന്ത് തോട്ടത്തിൽ സ്വാഗതവും,വൈസ് പ്രസിഡന്റ് ഷിബു കെ.പി, സുരേന്ദ്രൻ തേജസ് ഭവൻ , വനിതാ സംഘം പ്രസിഡന്റ് ഊർമ്മിള ദിവാകരൻ, സെക്രട്ടറി വിനീത അനിൽകുമാർ, സിന്ധു റെജി പായിക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

​ചടങ്ങിന്റെ ഭാഗമായി ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് വൺ/പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സമ്മേളനത്തിൽ ആദരിച്ചു. നൂറുകണക്കിന് ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ചടങ്ങുകൾക്ക് അന്നദാനത്തോടുകൂടി സമാപനമായി..




Follow us on :

More in Related News