Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2026 18:01 IST
Share News :
തലയോലപ്പറമ്പ്: ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'തൂഫാൻ കമാൻഡോസ്' ജനകീയ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തലയോലപ്പറമ്പ് എ.ജെ.ജോൺ മെമ്മോറിയൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാഗതസംഘം രൂപീകരിച്ചു.
ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് വോളണ്ടിയർമാരെ ലഹരിക്കെതിരെ പോരാടുന്ന 'തൂഫാൻ കമാൻഡോസ്' ആയി സജ്ജമാക്കുന്ന സമ്പൂർണ്ണ മൈക്രോ ലെവൽ ആക്ഷൻ പ്ലാനിന്റെ ഭാഗമായാണ് സ്വാഗതസംഘം രൂപീകരണം. സംസ്ഥാനതല ഉദ്ഘാടനം എൻ.എസ്.എസ് ദിനമായ സെപ്റ്റംബർ 24-ന് തൃശ്ശൂരിൽ വെച്ച് ആഭ്യന്തര വകുപ്പ് മന്ത്രി നിർവഹിക്കും. ഇതിന്റെ ഭാഗമായി സ്കൂളിൽ അന്നേ ദിവസം ഉച്ചയ്ക്ക് 2 ന് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ തൂഫാൻ കമാൻഡോസ് മെഗാ വാക്കത്തോണും ലഹരി വിരുദ്ധ ദിനാചരണവും സംഘടിപ്പിക്കും.
പദ്ധതിയുടെ വിജയത്തിനായി വിപുലമായ ജനകീയ സ്വാഗതസംഘമാണ് സ്കൂളിൽ രൂപീകരിച്ചത്. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കിയാണ് കമ്മിറ്റി.
ഭാരവാഹികളായി ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു (മുഖ്യ രക്ഷാധികാരി).വാർഡ് മെമ്പർ മിനി ബെന്നി (രക്ഷാധികാരി),
പി.ടി.എ പ്രസിഡന്റ് ഷിജോ പി.എസ്
(ചെയർമാൻ), എസ്.എം.സി കൺവീനർ ക്രിസ്റ്റി സ്റ്റീഫൻ (വൈസ് ചെയർമാൻ),
പ്രിൻസിപ്പൽ എസ്. ശ്രീലത (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
സ്വാഗതസംഘ രൂപീകരണ യോഗത്തിൽ എച്ച്.എം മായാദേവി. എൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, പി.ടി.എ, എസ്.എം.സി അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
Advt.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
More in Related News
Please select your location.