Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പതിറ്റാണ്ടുകൾക്ക് ശേഷം ജന്മനാട്ടിൽ മടങ്ങിയെത്തി; വൈക്കത്ത് വീടില്ലാതായ വയോധികന് ഒടുവിൽ അഭയം അഭയ കേന്ദ്രത്തിൽ.

20 Sep 2026 23:09 IST

santhosh sharma.v

Share News :

വൈക്കം: പതിറ്റാണ്ടുകൾക്ക് ശേഷം നാട്ടിൽ മടങ്ങിയെത്തിയപ്പോൾ കിടപ്പാടമില്ലാതെ വന്ന വൈക്കം കാരനായ വയോധികന് ഒടുവിൽ അഭയകേന്ദ്രം തണലായി. വൈക്കം ആറാട്ടുകുളങ്ങര ഉദയമംഗലത്ത് അനിലാണ് ഈ ദുരവസ്ഥ. ആർ.സി.എഫിലെ ഉദ്യോഗസ്ഥനായ പിതാവിനോടൊപ്പം നാല് പതിറ്റാണ്ട് മുമ്പാണ് അനിൽ മുംബൈയിലേക്ക് വണ്ടി കയറിയത്. റിട്ടയർ ചെയ്‌തതിന് ശേഷം അച്ഛനും അമ്മയും നാട്ടിലേക്ക് മടങ്ങിയെങ്കിലും അനിൽകുമാർ മുംബയിൽ തന്നെ തങ്ങി. വർഷങ്ങൾക്കു മുമ്പ് മാതാപിതാക്കൾ മരിച്ചു. അനിൽ ഏഴുദിവസം മുമ്പാണ് ജന്മനാട്ടിൽ വീണ്ടും തിരികെ എത്തിയത്. മാതാപിതാക്കൾക്ക് ഉണ്ടായിരുന്ന വീട് ഉടമസ്ഥർ തന്നെ മുൻപ് കൈമാറ്റം ചെയ്ത്‌തിരുന്നു. ഇതോടെ മാതാപിതാക്കൾക്ക് ഏക മകനായ അനിലിന് കുടുംബവീട് എന്ന് പറയാനോ അടുത്ത ബന്ധുക്കളായോ ആരുമില്ലാത്ത സ്ഥിതിയായിരുന്നു. നാട്ടുകാരും, ടാക്സി ഡ്രൈവർമാരും ഭക്ഷണവും, വസ്ത്രവും നൽകിയാണ് ഏതാനു ദിവസം ഇദ്ദേഹം കഴിഞ്ഞത്. തുടർന്ന് വിവരം അറിഞ്ഞ് പൊതുപ്രവർത്തകൻ പി. സോമൻ പിള്ള ലീഗൽ സർവീസ് കമ്മറ്റി സെക്രട്ടറി മുഖാന്തിരം സഹായത്തിനായി പോലീസിൽ ബന്ധപ്പെടുകയും ഇദ്ദേഹത്തിന് തിരിച്ചറിയൽ രേഖകൾ ഒന്നും കൈവശം ഇല്ലാത്തതിനാൽ വാർഡു കൗൺസിലറും മുനിസിപ്പൽ ചെയർമാനും ശുപാർശകത്തും നൽകിയതോടെയാണ് അഭയ കേന്ദ്രത്തിലേക്ക വഴി തെളിച്ചത്. വൈക്കം പോലീസിന്റെ സഹായത്തോടെ ഞീഴൂരിലെ അഭയകേന്ദ്രത്തിൽ തുടർന്ന് ഇന്നലെ അനിലിനെ പ്രവേശിപ്പിച്ചു.

Follow us on :

More in Related News