Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2026 20:36 IST
Share News :
കടുത്തുരുത്തി: യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ 99-ാമത് സമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം 124-ാം നമ്പർ ഞീഴൂർ ശാഖ, യൂത്ത് മൂവ്മെന്റ്, കുടുംബയോഗങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗുരുദേവ മന്ദിരത്തിൽ ഭക്തിനിർഭരമായി ആചരിച്ചു.
രാവിലെ 6 മണി മുതൽ പ്രത്യേക പൂജകൾ, ഉപവാസം, പ്രാർത്ഥന, ഗുരു ഭാഗവത പാരായണം, സമാധി പ്രാർത്ഥന, അന്നദാനം എന്നിവയോടെയാണ് ചടങ്ങുകൾ നടന്നത്. നൂറുകണക്കിന് ശ്രീനാരായണീയർ ഈ പുണ്യ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ എസ്.ബി. കോളേജ് മലയാള വിഭാഗം മുൻ മേധാവി ഡോ. ജെയിംസ് മണിമല ഗുരുദേവ പ്രഭാഷണം നടത്തി.
ശാഖാ പ്രസിഡന്റ് പി.കെ. നാരായണൻ, സെക്രട്ടറി പി.എൻ. ജയചന്ദ്രൻ, യൂത്ത് മൂവ്മെന്റ് ഇൻ ചാർജ് സനോജ് സി.എസ്, വനിതാ സംഘം പ്രസിഡണ്ട് അംബിക വിശ്വംഭരൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.