Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2026 17:01 IST
Share News :
കോട്ടയം: കോട്ടയത്ത് നാട്ടകം പോളിടെക്നിക്ക് കോളജിന് സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. മറിയപ്പള്ളി എസ്എൻഡിപിക്ക് സമീപം താമസിക്കുന്ന പുതുപ്പള്ളി സ്വദേശി കുഞ്ഞുമോൻ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ആയിരുന്നു അപകടം. എംസി റോഡിലൂടെ വരികയായിരുന്ന സ്കൂട്ടറിൽ ലോറി ഇടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ തൽക്ഷണം മരിച്ചു. നാട്ടുകാരും ചിങ്ങവനം പോലീസും ചേർന്നാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു. നാല് മാസം മുമ്പാണ് ഇവർ പുതുപ്പള്ളിയിൽനിന്നും മറിയപ്പള്ളിയിൽ താമസിക്കാനായി എത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Follow us on :
Tags:
More in Related News
Please select your location.