Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2026 14:35 IST
Share News :
തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 3457-ാം നമ്പർ വടകര നോർത്ത് ശാഖായിൽ ലോകാരാധ്യനായ ശ്രീനാരായണ ഗുരുദേവൻ്റെ 99-ാമത് മഹാസമാധി ദിനാചാരണ ചടങ്ങുകൾ സംഘടിപ്പിച്ചു. ശാഖയുടെയും വനിതാ സംഘം, യൂത്ത് മൂവ്മെൻ്റ്, കുടുംബ യൂണിറ്റ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. രാവിലെ നടന്ന മഹാഗുരുപൂജ, സർവ്വൈശ്വര്യപൂജ എന്നിവയ്ക്ക് ക്ഷേത്രം മേൽശാന്തി രാജേഷ് ഇടവട്ടം മുഖ്യകാർമ്മികത്വം വഹിച്ചു.കോട്ടയം സ്മൈൽ സാധന ട്രസ്റ്റിലെ സിസ്ന രമേശ് ഗുരുദേവ പ്രഭാഷണം നടത്തി. മഹാസമാധി അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും തലയോലപ്പറമ്പ്
യൂണിയൻ പ്രസിഡൻ്റ് ഇ. ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി വേണപ്പൻ അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ഡി.സജീവ് നിരപ്പത്ത്, കെ.ആർ അനിൽ കുമാർ, സന്തോഷ് മാവുങ്കൽ, സുമാ ഗിരീഷ്, എം.എസ് സനീഷ്, വത്സല മോഹനൻ, അഡ്വ.കെ.എസ് ശ്രീനിവാസൻ, എ.എസ് പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് സമൂഹസദ്യ, പ്രാർത്ഥന, മഹാസമാധി പൂജ സമർപ്പണം എന്നിവയും നടന്നു. ചടങ്ങുകളിലും സമൂഹസദ്യയിലും നൂറ് കണക്കിന് പേർ പങ്കെടുത്തു.
Advt.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
ഫോട്ടോ: എസ് എൻ ഡി പി യോഗം 3457-ാം നമ്പർ വടകര നോർത്ത് ശാഖായിൽ ശ്രീനാരായണ ഗുരുദേവൻ്റെ 99-ാമത് മഹാസമാധി ദിനാചാരണ ചടങ്ങിനോടനുബന്ധിച്ച് നടന്ന സർവ്വൈശ്വര്യപൂജ.
Follow us on :
Tags:
More in Related News
Please select your location.