Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്

22 Sep 2026 19:47 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കൃഷി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന പദ്ധതി ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.ഈ വര്‍ഷം 500 സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വരുന്ന അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കതിര്‍ ക്ലബിന്റെ പ്രവര്‍ത്തനം ആരംഭിക്കും. സ്‌കൂളില്‍ മാത്രമല്ല, വിദ്യാര്‍ഥികളുടെ വീടുകളിലും കൃഷി ആരംഭിക്കുന്നതാണ് പദ്ധതി. ഇതിനായി ഓരോ സ്‌കൂളിനും 10,000 രൂപ വീതം നല്‍കും.

ഇതിന്റെ ഭാഗമായി കതിര്‍ സഞ്ചാരവും കതിര്‍ മാര്‍ക്കറ്റുമുണ്ടാകുമെന്നും ഉച്ച ഭക്ഷണ പദ്ധതിയുമായി ഇതിനെ ബന്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കോണം ഏലയിലെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം പദ്ധതിയെക്കുറിച്ച് പറഞ്ഞത്.

Follow us on :

More in Related News