Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2024 13:45 IST
Share News :
ദോഹ: മൽക്കാ റൂഹി ചികിത്സാ ധനസമാഹരണ കാംപയിന്റെ
ഭാഗമായി കെ.എം.സി.സി. ഖത്തർ സമാഹരിച്ച 677,850 ഖത്തർ റിയാലിന്റെ (ഒരു കോടി അമ്പത്തഞ്ച് ലക്ഷം രൂപക്ക് സമാനമായ തുക) സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ഖത്തർ ചാരിറ്റിക്ക് കൈമാറി. ഖത്തറിലുള്ള പാലക്കാട് മേപ്പറമ്പ് സ്വദേശികളായ ദമ്പതികളുടെ എസ്.എം.എ ടൈപ്പ് വൺ രോഗം ബാധിച്ച ഒമ്പത് മാസം മാത്രം പ്രായമുള്ള മൽക്കാ റൂഹി എന്ന പിഞ്ചു ബാലികയുടെ ചികിൽസക്കായി കഴിഞ്ഞ ഏപ്രിലിൽ മാസത്തിലാണ് ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ ചികിത്സ ധനസമാഹരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കെ.എം.സി.സി. അടക്കമുള്ള
വിവിധ മലയാളി സംഘടനകളും, ബിസിനസ്സ് സ്ഥാപനങ്ങളും ഉൾപ്പടെ ഖത്തറിലെ പൊതു സമൂഹത്തിന്റെ സ്തുത്യർഹമായ ഇടപ്പെടലുകളുടെയും ചിട്ടയായ പ്രവർത്തനങ്ങളുടെയും ഫലമായാണ് ഏഴ് മില്യൺ ഖത്തർ റിയാലിലധികം വരുന്ന തുക സമാഹരിക്കാൻ സാധിച്ചത്.
നന്മയുടെ പുതു ചരിത്രമെഴുതിയ ഈ ദൗത്യത്തിൽ ഏറ്റവും വലിയ സംഖ്യയാണ് കെ.എം.സി.സി.ക്ക് സമാഹരിക്കാൻ സാധിച്ചത്. കെ.എം.സി.സി. സംഘടന സംവിധാനം വഴി വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ ഓരോ അംഗങ്ങളെയും സമാഹരണത്തിന്റെ ഭാഗമാക്കിയും സംസ്ഥാന കമ്മിററിയുടെ നേതൃത്വത്തിൽ നടന്ന ബിരിയാണി ചലഞ്ച്, തുടങ്ങി മറ്റു പരിപാടികൾ സംഘടിപ്പിച്ചുമാണ്
ധന സമാഹരണം നടത്തിയത്.
ഖത്തർ ചാരിറ്റി കെ.എം.സി.സി.ക്ക് നൽകിയ ഇമ്പാക്ട് ലിങ്ക് വഴി ആദ്യ ഘട്ടം അഞ്ചുലക്ഷത്തി എൺപതിനായിരത്തിലധികം
ഖത്തർ റിയാൽ ഓൺലൈനായി കൈമാറിയും, ധന സമാഹരണ ദൗത്യം അവസാനിപ്പിച്ച ഖത്തർ ചാരിറ്റി അറിയിപ്പിനെ തുടർന്ന് ലഭിക്കാനുണ്ടായിരുന്ന ഓഫർ തുക സമാഹരിച്ച് രണ്ടാം ഘട്ടമായി നേരിട്ട് കൈമാറിയ തുകയുൾപ്പടെയാണ് 677,850 ഖത്തർ റിയാൽ എന്ന വലിയ സംഖ്യ പൂർത്തിയാക്കിത്.
ലുസൈലിലെ ഖത്തർ ചാരിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡഡന്റ് ഡോ. അബ്‌ദുൽ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത് എന്നിവർ ചേർന്ന് ഖത്തർ ചാരിറ്റി ഒഫിഷ്യലുകളായ ആമിർ അൽ ബിസ്‌രി, മർവാൻ അബു ലുഗൂദ് എന്നിവർക്ക് കൈമാറി. കെ.എം.സി.സി. യുടെ മികച്ച പ്രവർത്തനത്തിന് അംഗീകാര പത്രവും ചാരിറ്റിയുടെ ഉപഹാരവും നേതാക്കൾ സ്വീകരിച്ചു.
ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, അബ്‌ദു റഹീം പാക്കഞ്ഞി, സിദ്ധീഖ് വാഴക്കാട്, അലി മൊറയൂർ, താഹിർ താഹക്കുട്ടി, വി.ടി.എം സാദിഖ്, സൽമാൻ എളയടം, ഷംസുദ്ദീൻ വാണിമേൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.