Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗോൾഡൻ മെഡൽ നേട്ടവുമായി മലയാളി വിദ്യാർഥികൾ.

10 May 2024 06:25 IST

ISMAYIL THENINGAL

Share News :


ദോഹ : നാദാപുരം സ്വദേശി ഹാനി ജസ്സിൻ ജാഫർ, തിരുവല്ല സ്വദേശി ജോഷ് ജോൺ എന്നിവരാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽ നിന്നും ഉന്നത വിജയത്തിന് സ്വർണമെഡൽ നേടിയ മലയാളി വിദ്യാർഥികൾ.


ഖത്തർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡിസ്റ്റിംഗ്ഷനോട് കൂടി ബിരുദം നേടി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും നേരിട്ട് സ്വർണ്ണ മെഡൽ സ്വീകരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നാദാപുരം നരിപ്പറ്റ സ്വദേശി ഹനി ജസ്സിൻ ജാഫർ.


ഖത്തർ സ​ർ​വ​ക​ലാ​ശാ​ല​യിൽ നിന്നും മികച്ച പഠനത്തിൻ്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ഹാനി ജസ്സിൻ, കെ.എം.സി. സി ഖത്തർ നേതാവ് ജാഫർ തയ്യിൽ നാദാപുരം കക്കാടൻ റസീന ദമ്പതികളുടെ മകനാണ്.

ദോഹ ബിർള പബ്ലിക് സ്‌കൂളിൽ നിന്നും മികച്ച മാർക്കിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഹാനിക്ക് ബിരുദ പഠന കാലയളവിൽ ഫിഫ ഖത്തർ ലോകകപ്പ് 2022, ഖത്തർ ഫൗണ്ടേഷൻ ഹമദ് ബിൻ ഖലീഫ സർവ്വകലാശാല കമ്പ്യൂട്ടർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇന്റേൺഷിപ്പിനു അവസരം ലഭിച്ചിരുന്നു.

മൊബൈൽ / വെബ് ആപ്ലിക്കേഷനിൽ പ്രത്യേക പ്രാവീണ്യമുള്ള ഹാനി ഈ രംഗത്ത് ജർമനിയിൽ ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.

ഖത്തർ സർവ്വകലാശാലയിൽ വെച്ചു നടന്ന 47-ാം മത് ബിരുദധാന ചടങ്ങിൽ ഖത്തർ അമീറിന്റെ കരങ്ങളിൽ നിന്നും നേരിട്ട് സ്വർണ്ണ മെഡൽ ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഹാനിയും കുടുംബവും. ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കുള്ള മെഡലുകളാണ് അമീർ നേരിട്ട് കൈമാറുക. ഖത്തറിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുകയാണ് പിതാവ് ജാഫർ. മൂന്ന് മക്കളിൽ മൂത്തവനാണ് ഹാനി. പ്രൈമറി തലം മുതൽ ഖത്തറിലാണ് പഠിച്ചു വളർന്നത്.


ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി നേ​രി​ട്ട് സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ച​പ്പോ​ൾ അ​വ​രി​ൽ ഒ​രാ​ളാ​യാ​ണ് പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല വ​ള​ഞ്ഞ​വ​ട്ടം ഇ​ട്ടി​യം​പ​റ​മ്പി​ൽ ജി​ജി ജോ​ണി​ന്റെ​യും ഗീ​ത ജി​ജി​യു​ട​യും മ​ക​ൻ ജോ​ഷും ഇ​ടം​പി​ടി​ച്ച​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ബ​യോ​ള​ജി​ക്ക​ൽ എ​ൻ​വ​യോ​ൺ​മെ​ന്റ് സ​യ​ൻ​സി​ൽ മി​ക​ച്ച വി​ജ​യ​ത്തോ​ടെ​യാ​ണ് ജോ​ഷ് ബി​രു​ദം സ്വ​ന്ത​മാ​ക്കി​യ​ത്. സ്വ​ദേ​ശി​ക​ളും, വി​വി​ധ രാ​ജ്യ​ക്കാ​രും ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ഏ​താ​നും പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​മീ​ർ നേ​രി​ട്ട് സ്വ​ർ​ണ​മെ​ഡ​ൽ സ​മ്മാ​നി​ക്കു​ന്ന​ത്. അ​വ​രി​ൽ ഒ​രാ​ളാ​യ​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ജോ​ഷ്.

റാ​ങ്ക് ലി​സ്റ്റി​ൽ ഇ​ടം പി​ടി​ച്ച​തി​നു പി​ന്നാ​ലെ ഏ​താ​നും ദി​വ​സം മു​മ്പു ത​ന്നെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ബ​ന്ധി​ച്ചുള്ള വി​വ​രം അ​റി​യി​ച്ചി​രു​ന്ന​താ​യും ജോ​ഷ് പ​റ​ഞ്ഞു. നി​ല​വി​ൽ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്റാ​യ ജോ​ഷ്, ഉ​ന്ന​ത പ​ഠ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഡോ. ​ജോ​യ​ൽ മേ​രി ജി​ജി സ​ഹോ​ദ​രി​യാ​ണ്.

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സ്കൂ​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ജോ​ഷ് ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്.

Follow us on :

More in Related News