Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2024 15:24 IST
Share News :
ജിദ്ദ(സൗദി): ഹജ്ജ് കർമ്മത്തിനിടെ കാണാതായ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(72) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചതായി അവർ പറഞ്ഞു.
ഹജ്ജിനെത്തിയ ഇദ്ദേഹത്തെ കർമങ്ങൾക്കിടെ ജൂണ് 15ന് ശനിയാഴ്ച ബലിപെരുന്നാൾ ദിവസം മുതലാണ് മിനയിൽ വെച്ച് കാണാതായതെന്ന് പറയുന്നു. ഭാര്യയുടെ കൂടെ ഹജ്ജിനെത്തിയ മുഹമ്മദിനെ പിന്നീട് കാണാതാവുകയായിരുന്നു
അറഫ സംഗമത്തിലും ശേഷം മുസ്ദലിഫയിലും മിനയിലും ഇദ്ദേഹം ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചിരുന്നു. പിന്നീടാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. തുടർന്ന് മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും സാമൂഹിക പ്രവർത്തകരും ബന്ധുക്കളും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. മലയാളി സന്നദ്ധപ്രവർത്തകർ അടക്കം നിരവധി പേർ ഒട്ടേറെ സ്ഥലങ്ങളിൽ മുഹമ്മദിനെ തെരഞ്ഞെങ്കിലും കണ്ടെത്തനായില്ല. മുഹമ്മദിൻ്റെ മരണവിവരം മക്കയിലെ സാമൂഹ്യപ്രവർത്തകനും കെ.എം.സി.സി നേതാവുമായ മുജീബ് പൂക്കോട്ടൂരും പിന്നീട് സ്ഥിരീകരിച്ചു.
പിതാവിനെ കണ്ടെത്തണം എന്നഭ്യർത്ഥിച്ച് മകൻ സൗദിയിലെ ഇന്ത്യൻ എംബസിക്ക് നിവേദനം നൽകിയിരുന്നു. പിതാവിനെ കാണാതായതിനെ തുടർന്ന് കുവൈത്തിലുള്ള മകനും നേരത്തെ സൗദിയിലെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ഭാര്യ ഹജ് കർമം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. മൃതദേഹം മിനക്കടുത്തുള്ള മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖത്തറിലുള്ള മകൻ മക്കയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.