Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മധുവിധു ആഘോഷിക്കാൻ ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ മരിച്ചു

27 Jun 2026 17:39 IST

NewsDelivery

Share News :

മലപ്പുറം: മധുവിധു ആഘോഷിക്കാൻ ശ്രീലങ്കയിലെത്തിയ നവവരൻ സ്‌കൂബ ഡൈവിങ്ങിനിടെ മരിച്ചു. വേങ്ങരയ്ക്കടുത്ത് പറപ്പൂർ ചേക്കാലി മാട് സ്വദേശി അഞ്ചു കണ്ടൻ കോയയുടെയും നസീദയുടെയും മകൻ മുഹമ്മദ് ഇർഫാൻ (28) ആണ് മരിച്ചത്.

ഈ മാസം 8-നാണ് ഇർഫാന്റെ നിക്കാഹ് നടന്നത്. ഭാര്യ ശിഫയ്ക്കും ബിസിനസ് പങ്കാളിയായ കൊടുവള്ളി സ്വദേശിയായ യുവാവിനും കുടുംബത്തിനുമൊപ്പമാണ് ശ്രീലങ്കയിലെ ട്രിങ്കോമാലിയിലേക്ക് (Trincomalee) വിനോദയാത്ര പോയത്.

സ്‌കൂബ ഡൈവിങ്ങിനിടെയാണ് ഇർഫാൻ കുഴഞ്ഞുവീണത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. അരിക്കുളം ജുമാ മസ്ജിദിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Follow us on :

More in Related News