Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജയിലിൽ മരണപെട്ടു

19 May 2024 20:13 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ​ മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു. മലപ്പുറം തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത്​ ​മേലെ വീട്ടിൽ അഹമദ്​​ കുട്ടി മകൻ അബ്​ദുൽ റസാഖ്​ (50) ആണ് ഒമാനിലെ​ സമാഇലിൽ ജയിലിൽ നാല്​ ദിവസങ്ങൾക്ക്​ മുമ്പ്​ മരിച്ചതായി ബന്ധുക്കൾക്ക്​ വിവരം ലഭിച്ചത്​​. 

മാതാവ്​: കദീസ കുട്ടി.

സീബിൽ ​​കുട്ടികളുടെ കളിപാട്ടങ്ങളു മറ്റും വിൽക്കുന്ന കട നടത്തിവരികയായിരുന്ന അബ്​ദുൽ റസാഖിനെ​ ജയിലിൽനിന്ന്​ പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ്​ സ്വദേശിയാണ്​ പുറത്തിറങ്ങിയ ശേഷം മരണ വിവരം ​കെ.എം.സി.സിയെ ധരിപ്പിക്കുന്നത്​. പിന്നീട്​ കെ.എം.സി.സി​ നാട്ടിലുള്ള ബന്ധുകളെ അറിയിക്കുകയായിരുന്നു​.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്​ നാല് മാസങ്ങൾക്ക്​ മുമ്പാണ്​ അബ്​ദുൽ റസാഖ് ജയിലിലാകുന്നത്. കോവിഡ്​ കാലത്തെ റൂം വാടകയും മറ്റുമടക്കം വലിയ ഒരു സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നും,​ ആറുവർഷമായി നാട്ടിലേക്ക്​ പോയിട്ടെന്നും ബന്ധുകൾ പറഞ്ഞു. മൃത​ദേഹം റോയൽ ഒമാൻ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Follow us on :

More in Related News