Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2024 18:58 IST
Share News :
മലപ്പുറം : മലപ്പുറത്ത് കുടുംബകോടതി പരിസരത്ത് വച്ച് ഭർതൃ മാതാവിനെ മരുമകൻ വെട്ടി പരിക്കേല്‍പ്പിച്ചു. അരീക്കോട് കാവനൂർ സ്വദേശിനി ശാന്തയെ ഗുരുതര പരുക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാന്തയുടെ മകള്‍ ദില്‍ഷയുടെ ഭർത്താവ് വണ്ടൂർ സ്വദേശി ബൈജു മോനെ മലപ്പുറം പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ദില്‍ഷ ബൈജുമോനില്‍ നിന്നും ബന്ധം വേർപെടുത്തണം എന്ന് ആവശ്യപ്പെട്ട് 2023 ല്‍ മലപ്പുറം കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഇരുവരെയും കൗണ്‍സിലിംഗിന് അയച്ച കോടതി കേസ് അടുത്ത മാസത്തേക്ക് മാറ്റിയിരുന്നു. കോടതി മുറിയില്‍ നിന്നും പുറത്തിറങ്ങിയ ബൈജു മോൻ ഓട്ടോറിക്ഷ കൊണ്ട് ദില്‍ഷയെ ഇടിച്ചു വീഴ്ത്തി. ഇവരെ സഹായിക്കാൻ വന്ന ശാന്തയെ ഓട്ടോ റിക്ഷയില്‍ നിന്നും വടിവാള്‍ എടുത്ത് വെട്ടുകയായിരുന്നു. ശാന്തയുടെ പുറത്തും തുടയിലും വെട്ടേറ്റു. പുറത്ത് ഏറ്റ പരിക്ക് ഗുരുതരമാണ്. ബൈജുമോനെ കോടതി പരിസരത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരും അഭിഭാഷകരും ചേർന്ന് തടഞ്ഞു വെച്ചു. മലപ്പുറം പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
മലപ്പുറം ജില്ലാ ആശുപത്രിയിലെത്തിച്ച ശാന്തയെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. ബൈജുമോന് തന്നെ സംശയം ആണെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ആരോപിച്ചാണ് ദില്‍ഷ ബൈജു മോനില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടത്. 2016 ല്‍ വിവാഹിതരായ ഇവർക്ക് രണ്ട് ആണ്‍കുട്ടികള്‍ ഉണ്ട്. ബൈജുമോന് എതിരെ വധശ്രമത്തിന് കേസ് എടുത്തു.
Follow us on :
Tags:
More in Related News
Please select your location.