Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂളില്ലാത്ത സമയത്ത് വിദ്യാര്‍ത്ഥിയെ വിളിച്ച്‌ വരുത്തി പീഡനം; മലപ്പുറത്ത് 34കാരന് 51 വര്‍ഷം തടവ്

18 Feb 2025 19:01 IST

Jithu Vijay

Share News :

നിലമ്പൂർ : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 34 വയസുകാരന് 51 വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ച്‌ നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി.

വണ്ടൂർ കരുണാലയപ്പടി ചെമ്പൻ വീട്ടില്‍ അബ്ദുള്‍ റഹ്മാൻ എന്ന ഷാനുവിനെയാണ് കോടതി ശിക്ഷിച്ചത്. കുട്ടിയുടെ പരാതിയില്‍ നിലമ്പൂർ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് ജഡ്ജി കെ പി ജോയ് വിധി പ്രസ്താവിച്ചത്.


2019 മുതല്‍ 2020 മാർച്ച്‌ വരെയുള്ള കാലയളവില്‍ സ്കൂള്‍ വിട്ടു വന്ന കുട്ടിയെ പ്രതി പലതവണ പീഡിപ്പിച്ചതായി പോലീസ്

കണ്ടെത്തി. പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പ്രതി കുട്ടിയെ നിശബ്ദനാക്കി. നിലമ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന പി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസ് പ്രോസിക്യൂഷനായി ഹാജരായി. പ്രോസിക്യൂഷൻ ലൈസണ്‍ വിഭാഗത്തിലെ സീനിയർ സിവില്‍ പോലീസ്

ഓഫീസർ പി സി. ഷീബയും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അൻവർ സാദത്തും പ്രോസിക്യൂഷനെ സഹായിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.



Follow us on :

More in Related News