Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2024 15:17 IST
Share News :
ദോഹ: മലപ്പുറം ജില്ലയുടെ പിറവിയോടനുബന്ധിച്ച് ഖത്തറിലെ മലപ്പുറത്തുകാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) മലപ്പുറം ജില്ലയുടെ അൻപത്തി അഞ്ചാം പിറന്നാൾ 'മൽഹാർ 2024' വിപുലമായി ആഘോഷിച്ചു.
ഇന്ത്യൻ കൾച്ചറൽ സെൻറർ അശോക ഹാളിൽ നടന്ന ചടങ്ങ് ഐ.സി. സി പ്രസിഡണ്ട് എ.പി മണികൺഠൻ ഉൽഘാടനം ചെയ്തു.
പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ. പി രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. സാംസ്കാരിക പൈതൃകത്തിൻ്റെ ആരൂഢമായ പൊന്നാനിയിൽ ജനിച്ചത് കൊണ്ടാണ് താൻ എഴുത്തുകാരനായതെന്നും, " ദൈവത്തിൻ്റെ പുസ്തകം" പോലുള്ള ഒരു കൃതി മലയാള സാഹിത്യത്തിന് സംഭാവന ചെയ്യാൻ കഴിഞ്ഞത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിൽ 42 വർഷം പ്രവാസം പൂർത്തീകരിച്ചവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, കൂടുതൽ വർഷം വിവിധ മേഖലകളിൽ ജോലിയെടുക്കുന്നവരുമായ മലപ്പുറം ജില്ലക്കാരായ പ്രവാസികളെ ചടങ്ങിൽ ആദരിച്ചത് ഏറെ ജനശ്രദ്ധയാകർഷിച്ച ഒന്നായി മാറി.
ഡോം ഖത്തർ സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഉസ്മാൻ കല്ലൻ ചടങ്ങ് നിയന്ത്രിച്ചു. ഡോം ഖത്തർ ചീഫ് അഡ്വൈസർ മശ്ഹൂദ് വി.സി, ഡോം ട്രഷറർ രതീഷ് കക്കോവ്, പ്രോഗ്രാം ഫിനാൻസ് കമ്മറ്റി കൺവീനർ സിദ്ധിഖ് വാഴക്കാട്, പ്രോഗ്രാം കമ്മറ്റി കൺവീനർ സിദ്ധിഖ് ചെറുവള്ളൂർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഐ.സി.സി മുൻ പ്രസിഡണ്ട് പി.എൻ ബാബു രാജൻ, ഡോം ഖത്തർ പാട്രണായ ഡോ. ഹംസ സുവൈദി എന്നിവർ ആശംസകളർപ്പിച്ചു. എം.ടി. നിലമ്പൂർ, അഷറഫ് (ഇന്ത്യൻ ഹൈപ്പർ മാർക്കറ്റ് ), ഡോ. മുസ്തഫ ഹാജി ( സ്റ്റാർ കാർ വാഷ് ), ഡോ. അമാനുള്ള വടക്കാങ്ങര എന്നിവരെ ആദരിച്ചു. ഐ.സി.ബി. എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, ഐ.എസ്.സി ജനറൽ സെക്രട്ടറിയും മെജസ്റ്റിക്ക് പ്രസിഡണ്ടുമായ നിഹാദ് അലി, കെ.എം.സി.സി പ്രസിഡണ്ട് ഡോ. സമദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
പ്രശസ്ത ഗാന രചയിതാവും ഗായകനുമായ ഷാഫി കൊല്ലത്തിൻ്റെ നേതൃത്വത്തിൽ ഗായകരായ മുഹമ്മദ് തൊയ്യിബ്, ഹന തൊയ്യിബ്, ഷിബിൻ, മേഘ, ഹിബ ഷംന, പ്രശോഭ് എന്നിവർ ചേർന്നവതരിപ്പിച്ച ഇശൽ സന്ധ്യ ആസ്വാദക വൃന്ദത്തിനെയാകെ ഇളക്കി മറിക്കുന്നതായിരുന്നു. ഒപ്പം ഇടക്കിടെ അരങ്ങേറിയ നയന മനോഹരങ്ങളായ നൃത്ത നൃത്യങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതുമായിരുന്നു.
ഡോം ഖത്തർ കലാകാരികളുടെ വെൽക്കം ഡാൻസ്, വനിതാ വിംഗ് ബോളിവുഡ് ഡാൻസ് എന്നിവ അവതരിപ്പിച്ചപ്പോൾ, കേരള വുമൺസ് ഇനീഷ്യേറ്റീവ് ഖത്തർ തിരുവാതിരക്കളിയും സെമി ക്ലാസിക്കൽ ഡാൻസുമായെത്തി. ടീം 974 ചടുല താളങ്ങളുമായി കൈകൊട്ടിക്കളിയും ഇശൽ ഹൂറീസിൻ്റെ ഒപ്പനയും ഒപ്പം ഇശൽ മജിലിസ് തിരൂരങ്ങാടിയുടെ കലാകാരൻമാർ അവതരിപ്പിച്ച കോൽക്കളി ഏറെ ത്രസിപ്പിക്കുന്നതായിരുന്നു.
ജനബാഹുല്യം കൊണ്ട് നിറഞ്ഞ് കവിഞ്ഞ ഹാൾ,
മീഡിയാ വിംഗ് കൺവീനർ നൗഫൽ കട്ടുപ്പാറ, ഫുഡ് കമ്മറ്റി ചെയർമാൻ ഉണ്ണിമോയിൻ, ശ്രീധരൻ കോട്ടക്കൽ അനീസ് ബാബു എന്നിവരുടേയും നേതൃത്വത്തിൽ ഓർഗനൈസർ മാരായ സലീം റോസ്, അനീഷ്, നിസാർ, നാസർ, അഷറഫ് നന്നമുക്ക്, റംഷീദ്, ഷാജി പി സി, അഷറഫ്, ഷഹനാസ് ബാബു, യൂസുഫ് പാഞ്ചിലി, റംസി,
എന്നിവർക്കൊപ്പം നബ്ഷ മുജീബ് കോർഡിനേറ്ററായ ഡോം സ്റ്റുഡൻ്റ്സ് വിംഗ് ജൂനിയർ ഓർഗനൈസർമാരും ജന സദസ്സിൻ്റെ നിയന്ത്രണം വളരെ ഭംഗിയായി കൈകാര്യം ചെയ്തു.
പ്രോഗ്രാം ഡയറക്ടർ അബി ചുങ്കത്തയുടെ നേതൃത്വത്തിൽ വൈകുന്നേരം 4:30 ന് തുടങ്ങിയ കലാ പരിപാടികളിൽ പങ്കെടുത്ത കലാകാരൻമാർക്കും അതുപോലെ പരിപാടി ഭംഗിയായി നടത്താൻ അത്യാ ദ്ധ്വാനം ചെയ്ത ഓർഗനൈസർമാർക്കും, വനിതാ വിംഗ് ട്രഷറർ റസിയ ഉസ്മാൻ , ജനറൽ കൺവീനർ ഷംല ജാഫർ, സെക്രട്ടറി സൗമ്യ പ്രദീപ്, മൈമൂന സൈനുദ്ദീൻ തങ്ങൾ, മുഹ്സിന ജമീൽ, സന, ഫായിസ, റിൻഷ എന്നിവർക്കും മെമൻ്റോയും സർട്ടിഫിക്കറ്റുകളും നൽകി.
Follow us on :
Tags:
More in Related News
Please select your location.