Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൃതദേഹം കൊണ്ടുപോകുവാൻ തോടിന് കുറുകെ വഴിയൊരുക്കി നാട്ടുകാർ..

13 Nov 2025 20:34 IST

MUKUNDAN

Share News :

വടക്കേകാട്:മൃതദേഹം കൊണ്ടുപോകുവാൻ തോടിന് കുറുകെ വഴിയൊരുക്കി നാട്ടുകാർ.മൂന്നാം കല്ല് കർണാക്കിൽ സ്വദേശി

നാറാണത്ത് പരേതനായ കുഞ്ഞിമോൻ മകൻ കെബീറിൻ്റെ(62) മൃതദേഹം സമീപത്തെ കർണ്ണാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് നാട്ടുകാർ തോടിന് കുറുകെ വഴിയൊരുക്കിയത്.കർണാക്കിൽ പള്ളിയുടെ സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലുടെയാണ് കെബീറിൻ്റെ വീട്ടിലേക്കുള്ള വഴി.കെബീറിൻ്റെ വീടുനിൽക്കുന ഭാഗത്ത് 5 വീടുകളുണ്ട്.രണ്ട് പറമ്പുകൾക്കിടയിലുളള തോടിന് കുറുകെ രണ്ട് തെങ്ങിൻമുട്ടി ഇട്ടാണ് പ്രദേശത്തെ വീട്ടുകാർ സഞ്ചരിച്ചിരുന്നുത്.സ്ഥല ഉടമ കർണ്ണാക്കിൽ പള്ളി പ്രസിഡണ്ടായിട്ടും തെങ്ങിൻമുട്ടിയുടെ എണ്ണം കൂട്ടുവാനോ,തോടുകെട്ടി പാലം പണിയാനോ സമ്മതിക്കില്ലായിരുനെന്നും നാട്ടുകാർ പറഞ്ഞു.വടക്കേക്കാട് പഞ്ചായത്തിലെ 12-ാം വാർഡിലുള്ള ഈ ഗതാഗത പ്രശ്നം തീർക്കുന്നതിനായി നിരവധി തവണ തോടിന് കുറുകെ പാലം പണിയണമെന്ന് സ്ഥല ഉടമയോടും വാർഡ് മെമ്പറോടും നിരവധി തവണപറഞ്ഞിട്ടും അവഗണിക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് നാട്ടുകാർ പറഞ്ഞു.തുടർന് ഇന്ന് ഉച്ചയോടെ നാട്ടുകാർ തോടിന് കുറുകെ ഷീറ്റുകൾ നിരത്തി ഗതാഗതയോഗ്യമാക്കിയാണ് മുദദേഹം കൊണ്ടുപോയത്.തോടിന് കുറുകെ കോൺഗ്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് പാലം പണിയാനാണ് നാടുകാരുടെ തീരമാനം.കെബീറിൻ്റെ മാതാവ്:ബീവാത്തുകുട്ടി.ഭാര്യ:സെറീന.മക്കൾ:സബീൽ,സബില.









Follow us on :