Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

26 Jul 2026 21:37 IST

AJAY THUNDATHIL

Share News :


തിരു: ഹിന്ദി ഗാനങ്ങളുടെ തുടക്കക്കാലം മുതൽ അത് ശ്രോതാക്കൾക്കിടയിൽ ഇടം പിടിക്കാൻ കാരണം അന്നത്തെ ആകാശവാണിയും വിവിധ് ഭാരതിയുമാണന്ന് ഗായകൻ ജി.ശ്രീറാം അഭിപ്രായപ്പെട്ടു. പ്രേംനസീർ സുഹൃത് സമിതി ഗാനകൂട്ടായ്മ

പ്രേംസിംഗേഴ്സ് തൈക്കാട് ഭാരത് ഭവനിൽ ഒരുക്കിയ രംഗോലി മെഹ്‌ഫിൽ ഹിന്ദി ഗാനസന്ധ്യ ഉൽഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീറാം. സംഗീതജ്ഞൻ റോണി റാഫേൽ , സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, അലോഷ്യസ് പെരേര, സമീർ കെ. തങ്ങൾ, ഡോ. ഗീതാഷാനവാസ്, പനച്ചമൂട് ഷാജഹാൻ,എം.എച്ച്. സുലൈമാൻ, ഷാജത്ത് എന്നിവർ സംബന്ധിച്ചു. പാടി പതിഞ്ഞ 40 - ഓളം ഹിന്ദി ഗാനങ്ങൾ പിന്നണിഗായകർ അടക്കം ആലപിച്ചു.

Follow us on :

Tags:

More in Related News