Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ.ഐ.എം കോഴിക്കോട് മാനേജ്മെന്റ് പരിശീലനം സമാപിച്ചു

26 Jul 2026 21:24 IST

Enlight Media

Share News :

ഐ.സി.എ.ഐ പുതുതായി യോഗ്യത നേടിയ സി.എ. റാങ്ക് ഹോൾഡർമാർക്കായി ഐ.ഐ.എം കോഴിക്കോട് സംഘടിപ്പിച്ച പത്ത് ദിവസത്തെ മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ സമാപനച്ചടങ്ങ് ഐ.സി.എ.ഐ പ്ലേസ്മെന്റ് ഡയറക്ടറേറ്റ് കൺവീനർ അർപിത് കാബ്ര ജഗദീഷ് ഉദ്ഘാടനം ചെയ്യുന്നു. ഇടത് നിന്ന് പ്രൊഫ. പ്രിയ നായർ, ഡോ. സുധർശൻ കുന്തലുരു, പ്രൊഫ. അനുപം ദാസ്, എം. അത്ഭുത ജ്യോതി എന്നിവർ.


കോഴിക്കോട്: ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ICAI) പുതുതായി യോഗ്യത നേടിയ സി.എ. റാങ്ക് ഹോൾഡർമാർക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) കോഴിക്കോട് സംഘടിപ്പിച്ച പത്ത് ദിവസത്തെ മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം (MDP) സമാപിച്ചു.

ഐ.സി.എ.ഐ പ്ലേസ്മെന്റ് ഡയറക്ടറേറ്റ് കൺവീനർ അർപിത് കാബ്ര ജഗദീഷ് സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഐ.ഐ.എം കോഴിക്കോട് എക്സിക്യൂട്ടീവ് എജ്യുക്കേഷൻ ഡീൻ ഡോ. സുധർശൻ കുന്തലുരു, ഐ.സി.എ.ഐ കോഴിക്കോട് ബ്രാഞ്ച് ചെയർപേഴ്സൺ എം. അത്ഭുത ജ്യോതി, സിക്കാസ് (SICASA) കോഴിക്കോട് ബ്രാഞ്ച് ചെയർമാൻ ആഷിഖ് എം. സാബു എന്നിവർ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ റാങ്ക് ജേതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പ്രൊഫസർമാരായ പ്രിയ നായർ, അനുപം ദാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം നേതൃത്വപാടവം, മാനേജ്മെന്റ് കഴിവുകൾ, തന്ത്രപരമായ ചിന്താശേഷി എന്നിവ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

ഐ.സി.എ.ഐയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള നേതൃത്വ വികസന പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് എം. അത്ഭുത ജ്യോതി പറഞ്ഞു.

Follow us on :

More in Related News