Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2026 17:10 IST
Share News :
വൈക്കം: ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങൾക്ക് ആനന്ദവും ഉല്ലാസവുമേകി വേറിട്ട ഓണാഘോഷം സംഘടിപ്പിച്ചു. പ്രമുഖ സോളാർ പാനൽ കമ്പനിയായ റെനർജി സിസ്റ്റം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് വൈക്കം ഫ്രാഞ്ചെസിയുടെ ആഭിമുഖ്യത്തിൽ വല്ലകം ജീവനിലയത്തിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച അത്തം പത്തിന് പൊന്നോണം എൻ്റെ ഓണ ചിന്തകൾ ഓണാഘോഷ പരിപാടി ശ്രദ്ധേയമായി. ആട്ടവും, പാട്ടും, വിഭവസമൃദ്ധമായ ഓണസദ്യയും ഏവരുടെയും മനം നിറച്ചു. മനുഷ്യനിലെ നന്മകളെ ഉണർത്തി സാഹോദര്യത്തോടെയും ഒരുമയോടെ യും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചിന്തകളാണ് ഓണക്കാലം നമുക്കു നൽകുന്നതെന്ന് ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് വൈക്കം എം.എൽഎ കെ.ബിനിമോൻ അഭിപ്രായപ്പെട്ടു. ഫ്രാഞ്ചെസി ഡയറക്ടർ എം.വി. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പത്തടിപ്പാലം ശാന്തി ഭവൻ സൂപ്പിരിയർ റവ.ഫാദർ മനോജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച എം.ജെ ജോർജ്ജ്( മികച്ച സഹകാരി) , സണ്ണി മണ്ണങ്കേരി( സിനിമ), ബാലകൃഷ്ണൻ(വോളിബോൾ താരം), തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വിജയമ്മ ബാബു, ആൻമരിയ ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിൽ, ജനപ്രതിനിധികളായ അനൂപ് വിജയൻ, ജൂബി തെക്കേൽ, സീതു ശശീധരൻ, പ്രൊഫ. സിറിയക്ക് ചോലംങ്കേരി ,വിവിധ രാഷ്ട്രിയ ട്രേഡ് യൂണിയൻ നേതാക്കളായ രാജീവ് മുളക്കുളം , കെ.വി. ചിത്രാംഗദൻ , നാസർ കരിപ്പാടം, എം.ജയകൃഷ്ണൻ, എം.ഡി സത്യൻ,
റെനർജി സിസ്റ്റത്തിന്റെ ബി.ഡി.എം നികിത പി.എസ്, ബി.ആർ ജ്യോതിസ് ജീവനിലയം ഡയറക്ടർ ജേക്കബ് പൂതവേലി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ജീവനിലയത്തിലെ അന്തേവാസികളൊടൊപ്പം എല്ലാവരും ഓണസദ്യയിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.