Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2026 20:00 IST
Share News :
തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായ അനഘ ശശി നേരിട്ടുകൊണ്ടിരിക്കുന്ന ക്രൂരമായ ജാതി വിവേചനവും അക്കാദമിക അടിച്ചമർത്തലും കേരളത്തിന് അപമാനമാണെന്നും, ഇരയാക്കപ്പെട്ട വിദ്യാർത്ഥിക്ക് അടിയന്തരമായി നീതി ഉറപ്പാക്കണമെന്നും എസ്.ഡി.പി.ഐ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സർവകലാശാലയ്ക്ക് മുന്നിൽ നടക്കുന്ന സമരപ്പന്തൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജില്ലാ ഭാരവാഹികൾ.
രോഹിത്ത് വെമുലയുടെയും നിതിൻ രാജിന്റെയും ദാരുണമായ ഓർമ്മകൾ നിലനിൽക്കുന്ന രാജ്യത്ത്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രബുദ്ധ കേരളമെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്തും ഇത്തരം ജാതീയമായ കടന്നാക്രമണങ്ങൾ തുടരുന്നത് അംഗീകരിക്കാനാവില്ല. ഫെല്ലോഷിപ്പും പ്രവേശനവും നേടിയ ദലിത് വിദ്യാർത്ഥിനിയെ ഭൗതിക സാഹചര്യങ്ങൾ നിഷേധിച്ച്, മാനസികമായി തകർത്ത് ആത്മഹത്യയുടെ വക്കിലെത്തിച്ച അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണ്. അനഘയുടെ ന്യായമായ പോരാട്ടത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് എസ്.ഡി.പി.ഐ ഭാരവാഹികൾ വ്യക്തമാക്കി.
ജില്ലാ വൈസ് പ്രസിഡൻ്റ് സൈദലവി ഹാജി, ജനറൽ സെക്രട്ടറിമാരായ എ കെ മജീദ്, അഷ്‌റഫ് പുത്തനത്താണി, ജില്ലാ സെക്രട്ടറി നൗഷാദ് തിരുന്നാവായ, തിരൂർ മണ്ഡലം പ്രസിഡന്റ് കെ.പി കരിം, തവനൂർ മണ്ഡലം സെക്രട്ടറി നാസർ ഇ പി, വിമൻ ഇന്ത്യ മൂവ്മെൻ്റ് തവനൂർ മണ്ഡലം പ്രസിഡൻ്റ് സമീറ നാസർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.