Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2026 17:48 IST
Share News :
കടുത്തുരുത്തി: കാലത്തിന്റെ ഒഴുക്കിൽ വേർപിരിഞ്ഞുപോയ ബാല്യകാല സൗഹൃദങ്ങൾ പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും ഒന്നിച്ചുചേർന്നപ്പോൾ അത് സ്നേഹത്തിന്റെയും ഓർമ്മകളുടെയും മനോഹരമായൊരു ഉത്സവമായി മാറി.. കടുത്തുരുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1983-84 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ രണ്ടാമത് സൗഹൃദ കൂട്ടായ്മ ‘ഓർമ്മകൾ’ എന്ന പേരിൽ കോപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വെച്ച് ആവേശപൂർവ്വം സംഘടിപ്പിച്ചു.സൗഹൃദത്തിന്റെ മധുരം പങ്കുവെച്ച ചടങ്ങിൽ ജിജിമോൻ ആർ. അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം അശോകൻ പി.ജി. നിർവ്വഹിച്ചു. പഠിച്ചിറങ്ങിയ വിദ്യാലയത്തിന്റേം നാടിന്റെയും പെരുമ വാനോളമുയർത്തിയ പ്രതിഭകളെ ആദരിച്ചതാണ് യോഗത്തിലെ പ്രധാന ആകർഷണം.
ബി.ഡി.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടർ അക്ഷര രമേശ്, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അനശ്വര രമേശ്, എം.ജി സർവ്വകലാശാല ബി.എസ്.സി മാത്തമാറ്റിക്സ് പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ഗൗരി നന്ദന, അതുപോലെ തന്നെ TIFR ജൂബിലി 2020 പരീക്ഷയിൽ മികച്ച വിജയം നേടിയ നന്ദു കൃഷ്ണ എന്നിവരെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.....
ഓണസദ്യയും കലാസന്ധ്യയും
ചടങ്ങിന് മാറ്റ് കൂട്ടാനായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.... സഹപാഠികൾ തങ്ങളുടെ പഴയകാല കലാവാസനകൾ വീണ്ടും പുറത്തെടുത്തതോടെ വിവിധ കലാപരിപാടികളാൽ വേദി സമ്പന്നമായി... ചിരിയും കളികളും പഴയ സ്കൂൾ മുറ്റത്തെ വിശേഷങ്ങളും പങ്കുവെച്ച് എല്ലാവരും ആ നിമിഷങ്ങൾ ആഘോഷമാക്കി.മുപ്പത്തോളം ഫാമിലിയിൽ നിന്നായി നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.. ശാന്ത ബാബു, അജികുമാർ കെ.ടി, രമേശ് പി.കെ, ജോയി എം.ജെ, ഗോപി എം.ജി, സാലുമോൻ, അംബിക, പ്രഭാകുമാരി, അജിത, മിനി ദേവരാജ്, കനകമണി, മേരിക്കുട്ടി, സുമ, ഉഷ, രമദേവി തുടങ്ങിയവർ ആശംസകൾ നേർന്നു....
സ്നേഹവും സൗഹൃദവും വീണ്ടും പുതുക്കിയ ഈ സംഗമം കണ്ടുമുട്ടിയവർക്ക് ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചു 4 മണിയോടെ വീണ്ടും ഒത്തു ചേരാമെന്ന ഉറപ്പോടെ കെട്ടിപ്പിടിച്ചും ആശംസകൾ നേർന്നുമിഴി നനവോടെ അവർ യാത്രയായി.
Follow us on :
Tags:
More in Related News
Please select your location.