Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണ തിരക്ക്: അമിത യാത്രനിരക്കിൽ സർക്കാർ ഇടപെടണം : മലബാർ ഡെവലപ്മെൻ്റ് കൗൺസിൽ ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കൂണ്ണി

12 Aug 2026 01:50 IST

Jithu Vijay

Share News :

കോഴിക്കോട് : ഓണത്തിന്

മലയാളികൾക്ക് കേരളത്തിലെത്താൻ  എയർ , റെയിൽ, റോഡ് മേഖലയിൽ അമിത യാത്രനിരക്ക്  ഈടാക്കുന്നതിനെതിരെ സർക്കാർ ഇടപെടണമെന്ന് മലബാർ ഡെവലപ്മെൻ്റ് കൗൺസിൽ ആവശ്യപ്പെട്ടു. വിമാനത്തിനും ട്രെയിനിനും നിരക്ക് പതിൻമടങ്ങ് വർധിപ്പിച്ചിരിക്കുകയാണ്. ബാംഗ്ളൂരിൽ നിന്നു ഉൾപ്പെടെയുള്ള സ്വകാര്യ ബസ് യാത്രാ നിരക്ക് ക്രമാതീതമായി വർധിപ്പിച്ചിരിക്കുകയാണ്. ഓരോ ഓണകാലത്തും ദീർഘദൂര യാത്ര നിരക്ക് വർധനവ് തടയാൻ അധികാരികൾക്ക് കഴിയുന്നില്ല എന്നത് നിർഭാഗ്യകരമാണ്

 ഓണത്തിന് മറുനാട്ടിൽ നിന്നും മലയാളികൾക്ക് നാട്ടിലെത്താനുള്ള യാത്രാസൗകര്യം ലഭ്യമാക്കാൻ സർക്കാരുകൾക്ക് ഉത്തരാവാദിത്വമുണ്ടെന്നും അത് നിറവേറ്റാനുള്ള നടപടിക്ക് സർക്കാർ ഇനിയും അമാന്തം വരുത്തരുതെന്നും എം.ഡി.സി. ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കൂണ്ണി ആവശ്യപ്പെട്ടു.

Follow us on :

More in Related News