Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2026 18:21 IST
Share News :
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് (freshcut) കോഴിമാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപന ഉടമകൾ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി. ജില്ലയിലെ മൂന്ന് എംഎൽഎമാരും പങ്കെടുത്ത ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ തേടിയെങ്കിലും നാട്ടുകാർക്കെതിരെ നൽകിയ കേസുകൾ പിൻവലിക്കണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യത്തിൽ ധാരണയിലെത്താനായില്ല.
ഫ്രഷ് കട്ട് ശാശ്വത പരിഹാരത്തിനുള്ള നിർദേശം സമർപ്പിച്ചാൽ സർക്കാർ അത് പരിഗണിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനകീയ പ്രശ്നമായതിനാലാണ് സർക്കാർ ഇടപെട്ടതെന്നും എല്ലാവരുമായി യോജിച്ച് പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാകാത്തതിനാൽ വിഷയത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചർച്ചകൾ തുടരുമെന്നും പ്രശ്നം രമ്യമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഫ്രഷ് കട്ട് കോഴിമാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിനുള്ള സ്റ്റേ ഹൈക്കോടതി ഈ മാസം 20 വരെ നീട്ടിയിട്ടുണ്ട്.
ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധന റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു. സ്ഥാപനം പ്രവർത്തിച്ചിരുന്നില്ലാത്തതിനാൽ പരിശോധനയിൽ കാര്യമായ മലിനീകരണ പ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
സ്ഥാപനം പ്രവർത്തനം പുനരാരംഭിച്ച ശേഷം വീണ്ടും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ശീതീകരിച്ച സംവിധാനമുള്ള വാഹനങ്ങളിൽ മാത്രമേ അറവുമാലിന്യം കൊണ്ടുപോകാവൂ എന്നതടക്കമുള്ള നിബന്ധനകൾ കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു.
Follow us on :
Tags:
More in Related News
Please select your location.