Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2026 19:27 IST
Share News :
കുന്ദമംഗലം: സഹകരണ പെൻഷൻകാർക്ക് അനുവദിച്ചിരുന്ന നാമമാത്രമായ ക്ഷാമബത്ത ഏകപക്ഷീയമായി നിർത്തലാക്കിയ നടപടി പിൻവലിച്ച് ക്ഷാമബത്ത പുനഃസ്ഥാപിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ താമരശ്ശേരി താലൂക്ക് കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന സഹകരണ പെൻഷൻകാർ ഇന്നും അവശത അനുഭവിക്കുന്നവരാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ദീർഘകാലത്തെ പോരാട്ടത്തിന്റെ ഫലമായാണ് കേരളത്തിൽ സഹകരണ പെൻഷൻ ബോർഡ് എന്ന ആശയം യാഥാർഥ്യമായത്. ജീവനക്കാരുടെ ഫണ്ടാണ് സഹകരണ പെൻഷൻ ബോർഡിൽ നിക്ഷേപിക്കുന്നത്. അതിനാൽ പെൻഷൻകാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതിലൂടെ സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്നിരിക്കെ, പെൻഷൻ ബോർഡിൽനിന്ന് പെൻഷൻ വാങ്ങുന്നവർക്ക് ക്ഷാമബത്ത നിഷേധിക്കുന്നത് നീതീകരിക്കാനാകില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിൽനിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയവും കൗൺസിൽ യോഗം അംഗീകരിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ഷീ ലോഡ്ജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി വി. വിജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്. ശിവദാസൻ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി ഇ. വിനോദ്കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. എം. ലീല വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.
എൻ. സത്യൻ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. സി. സെയ്ത് മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം അശോകൻ, ഇ. വിനോദ്കുമാർ, മുരളീധരൻ സംസാരിച്ചു. എം. എം. രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
Follow us on :
More in Related News
Please select your location.