Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എല്‍ഡിഎഫ് ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു..

18 Mar 2026 19:27 IST

MUKUNDAN

Share News :

ഗുരുവായൂര്‍:ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സിപിഐ എം ജില്ല സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.സിപിഐ മണ്ഡലം സെക്രട്ടറി പി.കെ.രാജേശ്വരൻ അധ്യക്ഷനായി.സ്ഥാനാർത്ഥി എൻ.കെ.അക്ബർ,സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.ബാലാജി,ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.സുമേഷ്,എം.കൃഷ്ണദാസ്,ടി.ടി.ശിവദാസ്,എം.എ.ഹാരിസ് ബാബു,സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ.പി.മുഹമ്മദ് ബഷീർ,എൽഡിഎഫ് കൺവീനർ പി.കെ.സെയ്താലിക്കുട്ടി,എല്‍ഡിഎഫ് നേതാക്കളായ പി.ഐ.സൈമണ്‍,ടി.പി.ഷാഹു,സി.ഖാദര്‍,ആര്‍.ടി.എ.ഗഫൂര്‍,ഷീജപ്രശാന്ത്,അഡ്വ.കെ.വി.മോഹനകൃഷ്ണന്‍,ആര്‍.വി.ഷെരീഫ്,എം.മോഹന്‍ദാസ്,ആര്‍.വി.മജീദ് എന്നിവർ സംസാരിച്ചു.


Follow us on :

More in Related News