Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Mar 2026 20:59 IST
Share News :
എംപി ഫണ്ടിൽ നിർമ്മിച്ച കൊഴുമ്മൽ കോളനി റോഡ് നാടിനു സമർപ്പിച്ചു.
ബഹു: ഇ.ടി മുഹമ്മദ് ബഷീർ സാഹിബ്
പൊന്നാനി പാർലമെൻറ് അംഗമായിരിക്കെ പരപ്പനങ്ങാടി നഗരസഭയിലെ 20 ആം ഡിവിഷനിലെ കൊഴുമ്മൽ കോളനി റോഡ് നിർമ്മാണത്തിന് അനുവദിച്ച
10 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി നിർമ്മിച്ച്, കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച കൊഴുമ്മൽ കോളനി റോഡിൻ്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൺ സുബൈദ ടീച്ചർ
നിർവഹിച്ചു.
ഈ ഭാഗത്ത് താമസിക്കുന്ന പത്തോളം കുടുംബങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇതോടെ സഫലീകരിച്ചത്.
റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാകുന്നതിന് കാലതാമസം നേരിട്ടെങ്കിലും, പ്രദേശത്തേക്ക് നല്ല രീതിയിലുള്ള റോഡ് യാഥാർത്ഥ്യമായതിൽ ആഹ്ലാദത്തിലാണ് പ്രദേശവാസികൾ.
റോഡ് നിർമ്മാണത്തിന് സഹകരിച്ച
പരപ്പനങ്ങാടി, പനയത്തിൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിക്ക് പ്രദേശവാസികൾ കൃതജ്ഞത അറിയിച്ചു.
പരപ്പനങ്ങാടി നഗരസഭ 21 ആം ഡിവിഷൻ കൗൺസിലർ മുഫീദ തെസ്നി ടീച്ചർ
അധ്യക്ഷത വഹിച്ച ചടങ്ങിൽ,
പരപ്പനങ്ങാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
എം ഉസ്മാൻ സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസ, കലാ, കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ഫൈറൂസ തെസ്നി ടീച്ചർ
മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർ സെറീന, മുൻ കൗൺസിലർ അസീസ് കൂളത്ത്സി അബുബക്കർ സാഹിബ്,
എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.
സയ്യിദ് പൂക്കോയ തങ്ങൾ, വേലായുധൻ അച്ചമ്പാട്ട്, സയ്യിദ് മൻഷി തങ്ങൾ, സി ഇബ്രാഹിം, മിസ്ഹബ് കെ.കെ ഹാഷിം തങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.