Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക ഹോമിയോപ്പതി ദിനാചരണം ആറ്, ഏഴ് തിയ്യതികളിൽ കോഴിക്കോട്

02 May 2026 17:39 IST

Fardis AV

Share News :



കോഴിക്കോട്: ഹോമിയോപ്പതി വൈദ്യശാസ്ത്ര ശാഖയുടെ ഉപജ്ഞാതാവായ ഡോ.സാമുവൽ ഹാനിമാന്റെ ഇരുന്നൂറ്റി എഴുപത്തി ഒന്നാമത് അനുസ്‌മരണ ദിനം ലോക ഹോമിയോപ്പതി ദിനമായി കോഴിക്കോട് ജില്ലാ ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് കോഴിക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മേയ് ആറ്, ഏഴ് തിയ്യതികളിൽ (സാനാറെ 2026) വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

“സുസ്ഥിര ആരോഗ്യത്തിന് ഹോമിയോപ്പതി" എന്നതാണ് ഈ വർഷം മുന്നോട്ട് വെക്കുന്ന ആശയം.

ശിശുരോഗ പരിചരണം, സ്ത്രീ രോഗങ്ങൾ, വാർദ്ധക്യ കാല രോഗങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ, സാന്ത്വന ചികിത്സ ഉൾപ്പെടെയുള്ളവയുടെ സുരക്ഷിതവും ഫലപ്രദവും സുസ്ഥിരവുമായ പരിപാലനത്തിന് ഹോമിയോപ്പതി ചികിത്സാ ശാസ്ത്രശാഖ തെരഞ്ഞെടുക്കുന്നതിന് അവസരം നൽകുന്നതിനുള്ള പങ്ക് ഈ തീം എടുത്തുകാണിക്കുന്നു.

കോഴിക്കോട് മാനാഞ്ചിറ ബി.ഇ എം ഗേൾസ് എച്ച് എച്ച്. എസിൽ ആറിന്  കാലത്ത് 8.30 മണിയോടെസൗജന്യ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. 

 സൗജന്യ രക്ത പരിശോധന, വിവിധ രോഗങ്ങൾക്കുള്ള സ്ക്രീനിങ് ക്യാമ്പ്, കോഴിക്കോട് ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളജിൻ്റെ വിവിധ ഡിപ്പാർട്ട്മെന്റുകൾ നടത്തുന്ന മെഗാ മെഡിക്കൽ എക്സിബിഷൻ, ഹോമിയോപ്പതി മരുന്ന് നിർമ്മാണ പ്രക്രിയ അവയുടെ അസംസ്കൃത വസ്തുക്കളുടെ ശേഖരണവും പരിപാലനവും സംബന്ധിച്ച് പവർ പോയിന്റ് പ്രസന്റേഷൻ, മെഡിക്കൽ ക്വിസ്, വിവിധ വിഷയങ്ങൾ സംബന്ധിച്ച ബോധവൽക്കരണ ക്ലാസുകൾ എന്നിവ പൊതു ജനങ്ങൾക്കായി ഒരുക്കും.

വൈകിട്ട് നാലിന് ശേഷം ഹോമിയോപ്പതി ഡോക്ടർമാരും, വിദ്യാർത്ഥികളും, ജീവനക്കാരും മറ്റും ചേർന്ന് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, കാരപ്പറമ്പ് വച്ച് ഏഴിന്  ഹോമിയോപ്പതി ഡോക്റ്റർമാർക്കും വിദ്യാർത്ഥികൾക്കുമായി വിവിധ വിഷയങ്ങളിൽ ശാസ്ത്ര സെമിനാറും ഗവേഷണ പ്രബന്ധാവതരണവും നടത്തും.

ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഹന്ന യാസ്മിൻ വയലിൽ , ആയുഷ് മിഷൻ പോഗ്രാം മാനേജർ ഡോ. അനീന പി. ത്യാഗരാജ് , ഹോമിയോ കോളെജ് പ്രിൻസിപ്പൾ ഡോ. മൻസൂർ അലി, ഹോമിയോ കോളെജ് സീനിയർ മെഡിക്കൽ കോളെജ് സീനിയർ മെഡിക്കൽ ഓഫീസർ

ഡോ. കെരത്നകുമാരി,

 ഡോ.റീത്ത പ്രകാശ്, ഡോ. രഞ്ജിത്ത് ചന്ദ്ര, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News