Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2026 19:26 IST
Share News :
കടുത്തുരുത്തി: കോട്ടയം ജില്ലാതല ഓണാഘോഷത്തിന്‍റെ ഭാഗമായി ഉത്രാടദിവസമായ നാളെ (ഓഗസ്റ്റ് 25, ചൊവ്വ) തിരുനക്കര മൈതാനത്ത് പ്രതിഭാസംഗമം നടക്കും. വൈകുന്നേരം അഞ്ചിന് ജില്ലയിലെ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് നിയസമഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവായ വൈക്കം വിജയലക്ഷ്മിയെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് വൈക്കം വിജയലക്ഷ്മിയുടെ ഗാനമേളയും അരങ്ങേറും. ചടങ്ങിൽ നാട്ടകം സുരേഷ് എം.എൽ.എ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ഡി.ടി.പി.സി. സെക്രട്ടറി ആതിര സണ്ണി തുടങ്ങിയവര്‍ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.